മലയാളികളുടെ സൂപ്പര്‍സ്റ്റാര്‍ മോഹന്‍ലാല്‍ പുതിയതായി എഴുതിയ ബ്ലോഗാണ് ഇപ്പോള്‍ സോഷ്യല്‍മീഡിയയില്‍ ചര്‍ച്ചയായിരിക്കുന്നത്. ലോകപ്രശസ്ത ശാസ്ത്രജ്ഞന്‍ സ്റ്റീഫന്‍ ഹോക്കിംഗിന്റെ മരണത്തെ പറ്റി പറഞ്ഞു കൊണ്ടാണ് താരം പുതിയ ബ്ലോഗ് ആരാധകര്‍ക്കായി പങ്കുവെച്ചിരിക്കുന്നത്.
വീല്‍ച്ചെയറില്‍ ജീവിതം തുടരുന്നവരുടെ വേദനയും സ്വപ്നങ്ങളുമാണ് ബ്ലോഗില്‍ അദ്ദേഹം പറഞ്ഞിരിക്കുന്നത്. ഒപ്പം തന്നെ തന്റെ അമ്മയുടെ വീല്‍ ചെയറിലുള്ള ജീവിതം തരുന്ന ദുഃഖത്തെ പറ്റിയും താരം ബ്ലോഗില്‍ പങ്കുവെയ്ക്കുന്നുണ്ട്. വീല്‍ചെയറിലിരുന്ന് രാജാക്കന്‍മാരെ പോലെ ഇവരും നമുക്കിടയില്‍ സഞ്ചരിക്കട്ടെ. ഇത് മോഹന്‍ലാല്‍ എന്ന നടന്‍ എഴുതുന്ന കുറിപ്പല്ല. മറിച്ച് വീല്‍ചെയറിലുള്ള അമ്മയുടെ വിഷമതകള്‍ കണ്ട ഒരു മകന്റെ വിനീതമായ അഭിപ്രായമാണെന്നും പറഞ്ഞുകൊണ്ടാണ് അദ്ദേഹം കുറിപ്പ് അവസാനിപ്പിക്കുന്നത്.
മഹാനായ സ്റ്റീഫന്‍ ഹോക്കിംഗ് മരിച്ചത് എല്ലാവരേയുംവര്‍ക്കും ഒരു പോലെ ഞെട്ടലോടെയാണ് കേട്ടതെന്നും, വെറും ഒരു വീല്‍ചെയറിലിരുന്ന് ക്ഷീരപഥങ്ങള്‍ക്കപ്പുറത്തേയ്ക്ക് ചിന്ത കൊണ്ട് യാത്രപോയി പല രഹസ്യങ്ങളുടെയും ചുരുളഴിച്ച ആ മനുഷ്യന്‍ തനിക്ക് ഒരു ശാസ്ത്ര പ്രതിഭ എന്നതിലുപരി മനുഷ്യന്റെ ഇച്ഛാശക്തിയുടെ വെട്ടിത്തിളങ്ങുന്ന ഉദാഹരണമാണെന്നും മോഹന്‍ലാല്‍ കുറിച്ചു. ഇതിനോടകം മോഹന്‍ലാലിന്റെ വാക്കുകള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലായി മാറിയിരിക്കുകയാണ്.