മോഹന്‍ലാലും സൂര്യയും ഒന്നിക്കുന്ന കെ.വി ആനന്ദ് ചിത്രം ലണ്ടനില്‍ ചിത്രീകരണം പുരോഗമിക്കുന്നു. സുരേഷ് ബാലകൃഷ്ണന് ഒരുക്കുന്ന ചിത്രത്തിന്റെ തിരക്കഥയില്‍ മോഹന്‍ലാല്‍ ഒരു രാഷ്ട്രീയക്കാരന്റെ വേഷത്തില്‍ എത്തും എന്നാണ് റിപ്പോര്‍ട്ടുകള്‍. സയേഷയാണ് ചിത്രത്തില്‍ നായികയായെത്തുന്നത്. ചിത്രത്തില്‍ നടന് ആര്യയും ജോയിന്‍ ചെയ്തതായാണ് വിവരം. സൂര്യ നാല് വ്യത്യസ്ത ഗെറ്റപ്പുകളിലാണ് ചിത്രത്തില്‍ പ്രത്യക്ഷപ്പെടുന്നത്.
നൂറു കോടി ബജറ്റില്‍ ഒരുങ്ങുന്ന ചിത്രത്തില്‍ അമേരിക്ക, ലണ്ടന്‍, ബ്രസീല്‍ എന്നിവിടങ്ങളാണ് ലൊക്കേഷനുകള്‍. സൂര്യയ്ക്കും മോഹന്‍ലാലിനുമൊപ്പം അല്ലു അര്‍ജുന്റെ അനുജന് അല്ലു സിരീഷും പ്രധാന വേഷത്തിലെത്തുന്നുണ്ട്. യന്തിരന് 2, കത്തി തുടങ്ങിയ വമ്പന്‍ സിനിമകളുടെ നിര്‍മാതാക്കളായ ലൈക പ്രൊഡക്ഷന്‍സ് ആണ് ചിത്രത്തിന്റെ നിര്‍മാണം.