തമിഴകത്തിന്റെ സൂപ്പര്‍ നായകന് സൂര്യയും മലയാളത്തിന്റെ സ്വന്തം മോഹന്‍ലാലും ഒന്നിക്കുന്ന കെ വി ആനന്ദ് ചിത്രത്തിന്റെ ബജറ്റ് നൂറു കോടിയെന്ന് അണിയറ പ്രവര്‍ത്തകര്‍. സൂര്യയ്ക്കും മോഹന്‍ലാലിനുമൊപ്പം അല്ലു അര്‍ജുന്റെ അനുജന് അല്ലു സിരീഷും പ്രധാന വേഷത്തിലെത്തുന്നുണ്ട്.
ചിത്രം ഇപ്പോള്‍ പ്രീ-പ്രൊഡക്ഷന്‍ ഘട്ടത്തിലാണ്. അമേരിക്ക, ലണ്ടന്‍, ബ്രസീല്‍ എന്നിവിടങ്ങളാണ് ലൊക്കേഷന്‍. യന്തിരന് 2, കത്തി തുടങ്ങിയ വമ്പന്‍ സിനിമകളുടെ നിര്‍മാതാക്കളായ ലൈക പ്രൊഡക്ഷന്‍സ് ആണ് ചിത്രത്തിന്റെ നിര്‍മാണം. സിനിമയുടെ കൂടുതല്‍ വിവരങ്ങള്‍ പുറത്തുവിട്ടിട്ടില്ല. ജില്ലക്കു ശേഷം മോഹന്‍ലാല്‍ വേഷമിടുന്ന തമിഴ് സിനിമ എന്ന പ്രത്യേകതയും ചിത്രത്തിനുണ്ട്.