കൊച്ചി: താരസംഘടനയായ എഎംഎംഎയിലെ ഭിന്നത പരിഹരിക്കാന്‍ പ്രസിഡന്റ് മോഹന്‍ലാല്‍ അനൗദ്യോഗിക നിര്‍വാഹക സമിതി യോഗം വിളിക്കുന്നു. മോഹന്‍ലാലിന്റെ അധ്യക്ഷതയില്‍ വെള്ളിയാഴ്ച യോഗം ചേര്‍ന്നേക്കും. സമിതി അംഗങ്ങളുമായി മോഹന്‍ലാല്‍ പ്രത്യേകം ചര്‍ച്ച നടത്തും.
നിര്‍വാഹക സമിതി യോഗത്തിനു മുന്നോടിയായിട്ടായിരിക്കും ഇത്. ഡബ്ല്യുസിസി അംഗങ്ങളുടെ ആരോപണങ്ങളും യോഗം ചര്‍ച്ച ചെയ്യും. കഴിഞ്ഞ ദിവസം വനിതാ കൂട്ടായ്മ ഉന്നയിച്ച ആരോപണങ്ങളുമായി ബന്ധപ്പെട്ട് എഎംഎംഎയില്‍ ഭിന്നത വെളിപ്പെട്ടിരുന്നു.