മഞ്ജു വാര്യരെയും ഇന്ദ്രജിത്തിനെയും കേന്ദ്ര കാഥാപാത്രങ്ങളാക്കി സാജിദ് യഹിയ സംവിധാനം ചെയ്യുന്ന ‘മോഹന്‍ലാല്‍’ എന്ന ചിത്രത്തിലെ ആദ്യ ഗാനം പുറത്തിറങ്ങി. മനു മഞ്ജിത്തിന്റെ വരികള്‍ക്ക് ജോസഫാണ് സംഗീതം നല്‍കിയിരിക്കുന്നത്. തൂവെണ്ണിലാ.. എന്നു ഗാനം കാര്‍ത്തിക്കാണ് ആലപിച്ചിരിക്കുന്നത്.
സുനീഷ് വാരനാട് രചന നിര്‍വഹിക്കുന്ന മോഹന്‍ലാലില്‍ സലിംകുമാര്‍ മറ്റൊരു പ്രധാനവേഷം അവതരിപ്പിക്കുന്നുണ്ട്. മൈന്റ് സെറ്റ് മൂവീസിന്റെ ബാനറില്‍ ടി. അനില്‍കുമാര്‍ നിര്‍മ്മിക്കുന്ന ചിത്രത്തിന് ഛായാഗ്രഹണം നിര്‍വഹിക്കുന്നത് ഷാജികുമാറാണ്. ടോണി ജോസാണ് സംഗീതസംവിധാനം നിര്‍വഹിക്കുന്ന ചിത്രം ഫുള്‍ ഓണ്‍സ്റ്റുഡിയോ ഫ്രെയിംസാണ് തിയേറ്ററുകളിലെത്തിക്കുന്നത്. ചിത്രം വിഷു റിലീസായി തിയറ്ററുകളിലെത്തും.