ദൃശ്യത്തിലൂടെ ആദ്യ 50 കോടിയും പുലിമുരുകനിലൂടെ ആദ്യ നൂറ് കോടിയും മലയാളത്തിന് സമ്മാനിച്ച മോഹന്‍ ലാലിന്റെ ഏറ്റവും പുതിയ ചിത്രമായ മുന്തിരിവള്ളികള്‍ തളിര്‍ക്കുമ്പോള്‍ ഇപ്പോള്‍ തിയേറ്ററുകളില്‍ നിറഞ്ഞ സദസില്‍ പ്രദര്‍ശനം തുടരുകയാണ്.
കൊച്ചി മള്‍ട്ടി പ്ലക്സില്‍ മുന്തിരവള്ളികള്‍ തളിര്‍ക്കുമ്പോള്‍ കളക്ഷനില്‍ ഒരു കോടി കടന്നിരിക്കുകയാണ്. പത്തു ദിവസം കൊണ്ടാണ് ചിത്രം ഈ നേട്ടം കൈവരിച്ചിരിക്കുന്നത്. ഇതോടെ ഇക്കാര്യത്തില്‍ ഹാട്രിക് നേട്ടം സ്വന്തമാക്കിയിരിക്കുകയാണ് മലയാളത്തിന്റെ പ്രിയ സൂപ്പര്‍സ്റ്റാര്‍. നേരത്തെ പുലിമുരുകന്, ഒപ്പം എന്നീ ചിത്രങ്ങളും കൊച്ചി മള്‍ട്ടിപ്ലക്സില്‍ ഒരു കോടി കളക്ഷന്‍ മറികടന്നിരുന്നു.
മോഹന്‍ലാലിന്റെ നാലാമത്തെ ചിത്രമാണ് കൊച്ചി മള്‍ട്ടി പ്ലക്സില്‍ ഒരു കോടി നേട്ടം സ്വന്തമാക്കുന്നത്. ജിത്തു ജോസഫ് ചിത്രം ദൃശ്യമായിരുന്നു ഈ പട്ടികയിലെ ഒന്നാമന്.
വെള്ളിമൂങ്ങ എന്ന പ്രഥമ ചിത്രത്തിലൂടെ ഹിറ്റ് സംവിധായകരുടെ നിരയിലേക്ക് ഉയര്‍ന്ന ജിബു ജേക്കബാണ് മുന്തിരി വള്ളികള്‍ തളിര്‍ക്കുമ്പോള്‍ സംവിധാനം ചെയ്തിരിക്കുന്നത്. എം സിന്ധുരാജിന്റേതാണ് തിരക്കഥ. കലാഭവന്‍ ഷാജോണ്‍, അനൂപ് മേനോന്, ഷറഫുദീന്‍ എന്നിവരാണ് ചിത്രത്തിലെ മറ്റ് താരങ്ങള്‍.