മോഹന്‍ ലാലിനു പത്മഭൂഷന്‍ കിട്ടിയെന്ന വാര്‍ത്ത മലയാളികള്‍ ഏറെ അഭിമാനത്തോടെയാണ് സ്വീകരിച്ചത്. പ്രേം നസീറിനു ശേഷം പത്മഭൂഷന്‍ ലഭിച്ചെന്ന ഖ്യാതി നേടിയ ആദ്യത്തെ മലയാളി നടന്‍ കൂടിയാണ് മോഹന്‍ലാല്‍. കായംകുളം കൊച്ചുണ്ണിയുടെ നൂറാം ദിനത്തോടനുബന്ധിച്ചു നടന്ന ആഘോഷ പരിപാടിയില്‍ വെച്ചാണ് മോഹന്‍ലാല്‍ തന്റെ സന്തോഷം പങ്കുവെച്ചത്. ഒരുപാട് സന്തോഷം തോന്നുന്ന, അഭിമാനം തോന്നുന്ന നിമിഷങ്ങളാണിത്. മോഹന്‍ലാല്‍ പറയുന്നു.
‘ പത്മഭൂഷന്‍ ലഭിച്ചതറിഞ്ഞ് എന്നെ ആദ്യം വിളിച്ചു പറഞ്ഞ ലേഖകനോട് ഞാന്‍ പറഞ്ഞത് നാല്‍പതു വര്‍ഷത്തെ എന്റെ സിനിമാ ജീവിതത്തില്‍, സഞ്ചാരത്തിനിടയില്‍ എന്നെ സഹായിച്ച, എന്നെ കൈപിടിച്ചുയര്‍ത്തിയ, വീഴ്ചയില്‍ എന്നെ സഹായിച്ച എല്ലാവര്‍ക്കുമായി ഞാന്‍ ഈ പുരസ്‌കാരം സമര്‍പ്പിക്കുന്നു എന്നാണ്. അവരുടെയൊക്കെ സ്‌നേഹവും ശക്തിയുമാണ് എന്നെ മുന്നോട്ട് നയിച്ചത്.’
പത്മഭൂഷന്‍ ലഭിച്ചതിനുശേഷം മോഹന്‍ലാല്‍ ആദ്യമായി പങ്കെടുക്കുന്ന ചടങ്ങാണിത്. ഹൈദരാബാദില്‍ വെച്ചു നടക്കുന്ന മരക്കാര്‍ സിനിമയുടെ ഷൂട്ടിങ്ങിനിടയില്‍ നിന്നാണ് ആഷോഷത്തില്‍ പങ്കെടുക്കാനായി മോഹന്‍ലാല്‍ കൊച്ചിയില്‍ എത്തിയത്. ആരാധകരുടേയും സ്‌നേഹിതരുടേയും സഹപ്രവര്‍ത്തകരുടേയും അഭിനന്ദനങ്ങള്‍ മോഹന്‍ലാല്‍ സന്തോഷത്തോടെ സ്വീകരിച്ചു.
പരിപാടിയില്‍ നിര്‍മാതാക്കളായ ഗോകുലം ഗോപാലന്‍, സുരേഷ് കുമാര്‍ എന്നിവകരുടെ സാന്നദ്ധ്യത്തില്‍ മോഹന്‍ലാലിനെ ആദരിച്ചു.നിവില്‍ പോളി, പ്രിയ ആനന്ദ്, കാളിദാസ് ജയറാം, അപര്‍ണ ബാലമുരളി, ഗോപി സുന്ദര്‍, സജ്ഞയ്, ജീതു ജോസഫ്, എന്നിങ്ങനെ സിനിമ മേഖലയിലെ പല പ്രമുഖരും പങ്കെടുത്തു. ചടങ്ങില്‍ വെച്ച് മിസ്റ്റര്‍ ആന്റ് മിസിസ് റൗഡി എന്ന ചിത്രത്തിന്റെ ഓഡിയോ റിലീസും മോഹന്‍ലാല്‍ നിര്‍വഹിച്ചു.