മോഹൻലാലിന്റെ ഒടിയനെ ‘തൊട്ട’ ബി.ജെ.പിക്ക് പൊള്ളി

തിരുവനന്തപുരം: മോഹന്‍ലാലിന്റെ ഒടിയന്‍ സിനിമ വെളളിയാഴ്ച റിലീസ് ചെയ്യാനിരിക്കെ ഹര്‍ത്താല്‍ പ്രഖ്യാപിച്ചതില്‍ വെട്ടിലായി ബി.ജെ.പി.

ബി.ജെ.പി കേരള ഒഫീഷ്യല്‍ പേജില്‍ ലാല്‍ ആരാധകരുടെ തെറി അഭിഷേകമാണ് നടക്കുന്നത്.

മോഹന്‍ലാല്‍ ബി.ജെ.പി അനുകൂലി ആയിട്ടും ‘പണി’ കൊടുത്തതില്‍ ആര്‍.എസ്.എസ് പ്രവര്‍ത്തകരും അമ്പരന്നിരിക്കുകയാണ്.

വെള്ളിയാഴ്ച സിനിമ റിലീസ് ചെയ്യാന്‍ പറ്റിയില്ലങ്കില്‍ വന്‍ നഷ്ടമാകും ഒടിയന് നേരിടേണ്ടി വരിക.

പ്രവര്‍ത്തകന്‍ ശബരിമല വിഷയത്തില്‍ ആത്മഹത്യ ചെയ്തതാണ് ഹര്‍ത്താല്‍ പ്രഖ്യാപനത്തിന് കാരണമായത്.

എന്നാല്‍ ഇതാടെ വെട്ടിലായത് മോഹന്‍ലാലും ഒടിയന്‍ ടീമുമാണ്. മലയാളത്തിലെ ഏറ്റവും ചിലവേറിയ സിനിമ കൂടിയാണ് ഒടിയന്‍.

Top