കൊച്ചി : ദിലീപിനെ തിരിച്ചെടുത്തത് അമ്മ ഏകകണ്ഠമായാണെന്ന് നടനും അമ്മ പ്രസിഡന്റുമായ മോഹന്‍ലാല്‍. അമ്മ ആക്രമിക്കപ്പെട്ട നടിക്കൊപ്പമാണെന്നും സംഘടനയിലെ എതിര്‍പ്പുകള്‍ പരിശോധിക്കാന്‍ തയ്യാറാണെന്നും അദ്ദേഹം പറഞ്ഞു.
അമ്മയ്ക്ക് നിക്ഷിപ്ത താല്‍പര്യമില്ലെന്നും ഈ സംഘടനയെ ഒറ്റയടിക്ക് മാഫിയ എന്നും സ്ത്രീവിരുദ്ധ സംഘമെന്നും മുദ്രകുത്തുന്നത് മനുഷ്യത്വരഹിതമാണെന്നും മോഹന്‍ലാല്‍ വ്യക്തമാക്കി.