തൃശൂര്‍: കലാഭവന്‍ മണിയുടെ സഹോദരനും മോഹിനിയാട്ട നര്‍ത്തകനുമായ ആര്‍എല്‍വി രാമകൃഷ്ണനെ ജാതീയമായി അധിക്ഷേപിച്ച് കലാമണ്ഡലം സത്യഭാമ. കാക്കയുടെ നിറമായതുകൊണ്ട് മോഹിനിയാട്ടം ആര്‍എല്‍വി രാമകൃഷ്ണന് ചേരുന്നതല്ല. മോഹിനിയാട്ടം സ്ത്രീകള്‍ക്കുള്ളതാണ് എന്നും സത്യഭാമ അധിക്ഷേപിച്ചു.
മോഹിനിയാട്ടം സ്ത്രീകള്‍ക്കുള്ളതാണ്. സൗന്ദര്യമുള്ള പുരുഷന്മാര്‍ക്ക് മാത്രമേ മോഹിനിയാട്ടം ഭംഗിയില്‍ ചെയ്യാന്‍ കഴിയൂ. നിറമുള്ള ശരീരവും ഭംഗിയുള്ളവരും മാത്രമേ മോഹിനിയാട്ടം കളിക്കാവുയെന്നും സത്യഭാമ പറഞ്ഞു.
പട്ടികജാതി കലാകാരന് നൃത്തരംഗത്ത് പിടിച്ചു നില്‍ക്കാന്‍ പറ്റാത്ത സാഹചര്യമാണെന്ന് ആര്‍എല്‍വി രാമകൃഷ്ണന്‍ പ്രതികരിച്ചു. ജീര്‍ണ്ണിച്ച മനസുള്ളവരെ നിയമത്തിനു മുന്‍പില്‍ കൊണ്ടുവരിക തന്നെ ചെയ്യുമെന്നും രാമകൃഷ്ണന്‍ അറിയിച്ചു.