മലപ്പുറം: എടപ്പാളിലെ തിയേറ്ററില്‍ പത്തുവയസുകാരിയെ പീഡിപ്പിച്ച കേസില്‍ അറസ്റ്റിലായ മൊയ്തീന് കുട്ടി സിപിഎം അനുഭാവിയെന്നും ഡിവൈഎഫ്ഐയുടെ പരിപാടികളുമായി സഹകരിച്ചയാളാണെന്നും മുസ്ലിം ലീഗ്. കെഎംസിസിയുടെ അംഗമല്ല മൊയ്തീന്കുട്ടിയെന്നും ജാമ്യത്തിലിറക്കാന്‍ ശ്രമിക്കുന്നത് സിപിഎമ്മുകാരാണെന്നും ലീഗ് കുറ്റപ്പെടുത്തി.
എന്നാല്‍ സിപിഎമ്മുമായി മൊയ്തീന് യാതൊരു ബന്ധവുമില്ലെന്നും മൊയ്തീന് ഏത് പാര്‍ട്ടിക്കാരനാണെന്ന് തൃത്താലക്കാര്‍ക്ക് അറിയാമെന്നും ജലീല്‍ പറഞ്ഞു.