മുബൈ: ലോകകപ്പ് വേദികളില്‍ ഇന്ത്യക്കു മുമ്പില്‍ തോറ്റോടുന്നവരെന്ന ചീത്തപ്പേരു മാറ്റാന്‍ ഇത്തവണ സാധിക്കുമെന്ന് പ്രഖ്യാപിച്ച് മുന്‍പാക്കിസ്ഥാന്‍ നായകന്‍ മോയിന്‍ ഖാന്‍. ഈ വര്‍ഷത്തെ ഏകദിന ലോകകപ്പില്‍ ഇന്ത്യയും പാക്കിസ്ഥാനും ജൂണ്‍ 16 ന് ഏറ്റുമുട്ടാനിരിക്കേയാണ് മോയിന്റെ ഈ പ്രഖ്യാപനം.
ഇതുവരെ ആറുതവണ ഇന്ത്യ-പാക്ക് മത്സരങ്ങള്‍ സമനിലയില്‍ എത്തിയെങ്കിലും ഒരിക്കല്‍ പോലും വിജയിക്കാന്‍ പാക്കിസ്ഥാന് സാധിച്ചിട്ടില്ല.
മോയീന്‍ ഖാന്റെ വാക്കുകള്‍
ഇപ്പോഴത്തെ പാക്കിസ്ഥാന്‍ ടീം ഇന്ത്യക്കെതിരെ പടപൊരുതാന്‍ പ്രാപ്തിയുള്ളവരാണ്. ബാറ്റിങ്ങിലും ബോളിങ്ങിലും നല്ല ആഴവും വൈവിധ്യവുമുണ്ട്. മാത്രമല്ല, ക്യാപ്റ്റനെന്ന നിലയില്‍ സര്‍ഫ്രാസ് അഹമ്മദ് ടീമിനെ ഒന്നാക്കി മാറ്റിയിട്ടുണ്ട്.
ഇത്തവണ ലോകകപ്പ് സാധ്യതകളില്‍ പാക്കിസ്ഥാന്‍ മുന്നിലുണ്ടെന്ന് ഞാന്‍ വെറുതെ പറയുന്നതല്ല. രണ്ടു വര്‍ഷം മുന്‍പ് നടന്ന ചാമ്പ്യന്‍സ് ട്രോഫി ഫൈനലില്‍ ഇന്ത്യയെ തോല്‍പ്പിച്ചാണ് പാക്കിസ്ഥാന്‍ കിരീടം ചൂടിയത്. ഇംഗ്ലണ്ടിലെ സാഹചര്യങ്ങള്‍ക്ക് അനുയോജ്യരായ ഒരുപിടി പുത്തന്‍ താരങ്ങള്‍ ഇപ്പോള്‍ പാക്കിസ്ഥാന്‍ നിരയിലുണ്ട്. ഇത്തവണത്തെ ലോകകപ്പ് എല്ലാംകൊണ്ടും ആവേശമേറ്റുന്നതായിരിക്കും. ഇന്ത്യാ-പാക്ക് പോരാട്ടത്തില്‍ പാക്കിസ്ഥാന്‍ ജയിക്കാനാണ് സാധ്യത. ദക്ഷിണാഫ്രിക്ക, ഓസ്‌ട്രേലിയ, ഇംഗ്ലണ്ട് തുടങ്ങിയ വമ്പന്‍മാര്‍ക്കെതിരെ ഏകദിനങ്ങള്‍ കളിച്ചതിന്റെ ആത്മവിശ്വസത്തോതെയാണ് പാക്ക് ടീം ലോകകപ്പിനെത്തുക’.