സെന്‍സെക്സ് 24 പോയന്റ് ഉയര്‍ന്ന് കാര്യമായ നേട്ടമില്ലാതെ ഓഹരി വിപണി

മുംബൈ: ഓഹരി വിപണിയില്‍ ചെരിയ നേട്ടത്തോടെ തുടക്കം. സെന്‍സെക്സ് 24 പോയന്റ് നേട്ടത്തില്‍ 33532ലും നിഫ്റ്റി 12 പോയന്റ് ഉയര്‍ന്ന് 9893ലുമാണ് വ്യാപാരം ആരംഭിച്ചത്. ഇന്ത്യ-ചൈന സംഘര്‍ഷം തുടരുന്നതാണ് ഓഹരി വിപണിയെ ബാധിച്ചത്.

ബിഎസ്ഇയിലെ 594 കമ്പനികളുടെ ഓഹരികള്‍ നേട്ടത്തിലും 314 ഓഹരികള്‍ നഷ്ടത്തിലുമാണ്. 45 ഓഹരികള്‍ക്ക് മാറ്റമില്ല.

റിലയന്‍സ്, യുപിഎല്‍, വേദാന്ത, എസ്ബിഐ ഡോ.റെഡ്ഡീസ് ലാബ്, ഇന്‍ഫോസിസ്, ബ്രിട്ടാനിയ, പവര്‍ഗ്രിഡ് കോര്‍പ്, സീ എന്‍ര്‍ടെയ്ന്‍മെന്റ്,ടാറ്റ സ്റ്റീല്‍,തുടങ്ങിയ ഓഹരികളാണ് നേട്ടത്തിലുള്ളത്.

കൊട്ടക് മഹീന്ദ്ര,ഐസിഐസിഐ ബാങ്ക്,ഒഎന്‍ജിസി, ആക്സിസ് ബാങ്ക്, ബജാജ് ഓട്ടോ, കോള്‍ ഇന്ത്യ, ടിസിഎസ്, വിപ്രോ, ഭാരതി എയര്‍ടെല്‍ തുടങ്ങിയ ഓഹരികള്‍ നഷ്ടത്തിലുമാണ്.

Top