കോഴിക്കോട് : മുഖ്യമന്ത്രിയുടേയും പ്രൈവറ്റ് സെക്രട്ടറിയുടെയും പേര് പറഞ്ഞു ലക്ഷങ്ങളുടെ സാമ്പത്തിക തട്ടിപ്പ് നടത്തിയ കേസില്‍ പി. സതീശന്‍ റിമാന്‍ഡില്‍. രണ്ടാഴ്ചത്തേയ്ക്കാണ് സതീശനെ റിമാന്‍ഡില്‍ വിട്ടിരിക്കുന്നത്. കോഴിക്കോട് ജുഡീഷല്‍ ഫസ്റ്റ് ക്ലാസ് മജിസ്‌ട്രേറ്റ് കോടതിയുടേതാണ് വിധി.
കസബ പൊലീസ് സതീശനെതിരെ വഞ്ചനാക്കുറ്റം ചുമത്തിയാണു കേസെടുത്തത്. ആശ്രിത നിയമനത്തിന്റെ പേരില്‍ ലക്ഷങ്ങള്‍ തട്ടിപ്പു നടത്തിയെന്ന ഫറൂക്ക് സ്വദേശിയുടെ പരാതിയുടെ അടിസ്ഥാനത്തിലാണ് നടപടി.
അതേസമയം കണ്ണൂര്‍ എയര്‍പോര്‍ട്ടില്‍ ജോലി വാഗ്ദാനം ചെയ്ത് കോഴിക്കോട് ഒളവണ്ണ സ്വദേശികളായ രണ്ട് യുവാക്കളില്‍ നിന്നു പി.സതീശന്‍ പണം തട്ടിയെടുത്തെന്നു വേറെയും പരാതിയുണ്ട്.
തദ്ദേശസ്വയംഭരണ വകുപ്പില്‍ ജോലി ചെയ്യവേ മരിച്ച ഭര്‍ത്താവിന്റെ ആശ്രിത നിയമന ഉത്തരവ് ശരിയാക്കിത്തരാമെന്നു പറഞ്ഞാണ് ഫറൂക്ക് സ്വദേശിനിയെ തട്ടിപ്പിനിരയാക്കിയത്. രണ്ടര ലക്ഷം രൂപ പല തവണയായി സതീശന്‍ കൈപ്പറ്റിയിരുന്നതായി ഇവര്‍ വ്യക്തമാക്കി.