ലോകം മുഴുവന്‍ ആരാധകരുള്ള സ്പാനിഷ് വെബ് സീരിസാണ് മണി ഹീസ്റ്റ്. 4 ഭാഗങ്ങളായി ഇറങ്ങിയ നെറ്റ്ഫ്‌ളിക്‌സ് സീരിസ് സംവിധാനം ചെയ്തിരിക്കുന്നത് അലക്‌സ് റോഡ്രിഗോയാണ്. ലോക്ക് ഡൗണ്‍ കാലത്താണ് മണി ഹീസ്റ്റ് വലിയ ചര്‍ച്ചാ വിഷയമായി മാറിയത്. ഏപ്രില്‍ 3-നാണ് സീരിസിന്റെ നാലാം സീസണ്‍ റിലീസ് ചെയ്തത്. അടുത്ത സീസണിനായുള്ള കാത്തിരിപ്പിലാണ് ആരാധകരിപ്പോള്‍.
വീഡിയോ ഓണ്‍ ഡിമാന്‍ഡ് സേവനദാതാക്കളായ നെറ്റ്ഫ്‌ളിക്‌സാണ് മണി ഹീസ്റ്റ് എറ്റെടുത്തിരിക്കുന്നത്. എന്നാല്‍ സാമൂഹിക മാധ്യമങ്ങളിലിപ്പോഴിതാ നെറ്റ്ഫ്‌ളിക്‌സില്‍ നിന്നും മണി ഹീസ്റ്റ് നീക്കം ചെയ്തുവെന്ന വാര്‍ത്തയാണ് പ്രചരിക്കുന്നത്. കഴിഞ്ഞ ദിവസമാണ് ഈ പ്രചരണം ശക്തമായത്. ലോകമൊട്ടാകെയുള്ള ആരാധകര്‍ ട്വിറ്ററില്‍ രോഷം പ്രകടവുമായി രംഗത്ത് വന്നു. അഞ്ചാം സീസണിന് വേണ്ടി കാത്തിരിക്കുകയാണെന്നും ഈ അവസരത്തില്‍ തങ്ങളെ നിരാശരാക്കരുതെന്നും ചിലര്‍ അഭ്യാര്‍ഥിക്കുന്നു. ഒരു വിഭാഗം ട്രോളുകളുമായാണ് രംഗത്ത് വന്നിരിക്കുന്നത്. സീരീസിലെ ഏറ്റവും ‘വെറുക്കപ്പെട്ട’ കഥാപാത്രമായ അര്‍ട്ട്യൂറോ റോമനാണ് ഇതിന് പിന്നിലെന്നും ആരോപണമുണ്ട്.
എന്നാല്‍ നെറ്റ്ഫ്‌ളിക്‌സില്‍ നിന്ന് മണി ഹീസ്റ്റ് നീക്കം ചെയ്തിട്ടില്ലെന്നും ഇത് വ്യാജപ്രചരണമാണെന്നുമാണ് റിപ്പോര്‍ട്ടുകള്‍.
If 2020 wasn't bad enough already #MoneyHeist has gone off #Netflix for some reason. Bet I know who's tried to do this!! pic.twitter.com/FwZPhaLNJt
— Rob Shier (@BenGardnersHead) June 11, 2020
‘ലാ കാസ ഡി പാപ്പല്‍’ എന്ന പേരില്‍ 2017 മെയ് മുതല്‍ നവംബര്‍ വരെയായി ആന്റിന 3 എന്ന സ്പാനിഷ് ടെലിവിഷന്‍ നെറ്റ് വര്‍ക്കിലാണ് ആദ്യം മണി ഹീസ്റ്റ് പുറത്തിറങ്ങിയത്. 15 എപ്പിസോഡുകളായി സ്പാനിഷ് ഭാഷയില്‍ പുറത്തിറങ്ങിയ സീരിസ് സ്‌പെയ്‌നില്‍ വന്‍ പരാജയമായിരുന്നു. അതിനാല്‍ ഇതിനൊരു തുടര്‍ഭാഗം എന്നത് അണിയറപ്രവര്‍ത്തകര്‍ചിന്തിച്ചിരുന്നില്ല. എന്നാല്‍ നെറ്റ്ഫ്‌ളിക്‌സ് സീരിസ് ഏറ്റെടുത്ത് 15 എപ്പിസോഡുകളെ റീ എഡിറ്റ് ചെയ്ത് 22 എപ്പിസോഡുകളാക്കി മാറ്റി. ശേഷം രണ്ടു സീസണുകളിലായി 13, 9 എന്ന ക്രമത്തില്‍ എപ്പിസോഡുകള്‍ പുറത്തുവിടുകയായിരുന്നു.
#MoneyHeist is disappeared from netflix .
May be professor heist the Netflix.— Abhisek Mallik (@AbhisekMallik4) June 12, 2020
2020 ഏപ്രിലില്‍ നാലാം സീസണിലേക്ക് എത്തിനില്‍ക്കുമ്പോള്‍ ഏറ്റവും കാഴ്ചക്കാരുള്ള സീരീസുകളുടെ പട്ടികയില്‍ മുന്നിരയിലേക്ക് മണി ഹീസ്റ്റ് എത്തി. ഈ പട്ടികയിലേക്ക് എത്തുന്ന ഇംഗ്ലീഷ് ഭാഷയ്ക്ക് പുറത്തുള്ള ആദ്യ സീരീസ് കൂടിയാണ് സ്പാനിഷ് സീരിസായ ലാ കാസ ഡി പാപ്പല്‍.
#MoneyHeist and i saw this trend , I guess it’s been removed from Netflix .
I am blessed or what? Coz I have seen it all ? love em’ pic.twitter.com/47m9IHnu0g— Tushar gupta (@tushargupta7068) June 12, 2020