ക്രൂഡോയില്‍ വില മൈനസില്‍; ഒറ്റദിവസം ഓഹരി നിക്ഷേപകന് നഷ്ടമായത് 3.30 ലക്ഷം കോടി

ക്രൂഡോയില്‍ വില മൈനസിലേയ്ക്ക് കൂപ്പ്കുത്തിയപ്പോള്‍ കനത്ത വില്പന സമ്മര്‍ദമാണ് കഴിഞ്ഞദിവസം ഓഹരി വിപണി നേരിട്ടത്. ചൊവാഴ്ചമാത്രം നിക്ഷേപകന് നഷ്ടമായത് 3.30 ലക്ഷം കോടി രൂപയാണ്.

സൂചികകള്‍ കുത്തനെ ഇടിഞ്ഞതിനെതുടര്‍ന്ന് ബിഎസ്ഇയില്‍ ലിസ്റ്റ് ചെയ്ത ഓഹരികളുടെ മൂല്യം 3,30,408.87 കോടി രൂപയിടിഞ്ഞ് 1,20,42,172.38 കോടിയായി കുറഞ്ഞു.

സെന്‍സെക്സ് ഓഹരികളില്‍ ഇന്‍ഡസിന്റ് ബാങ്കാണ് കൂടതല്‍ നഷ്ടംനേരിട്ടത്. 12ശതമാനത്തിലേറെ ഓഹരിവിലയിടിഞ്ഞു.

ആക്സിസ് ബാങ്ക്, ടാറ്റ സ്റ്റീല്‍, ഐസിഐസിഐ ബാങ്ക്, എംആന്‍ഡ്എം, ഒഎന്‍ജിസി, മാരുതി സുസുകി,ബജാജ് ഫിനാന്‍സ്, തുടങ്ങിയ ഓഹരികളും നഷ്ടമുണ്ടാക്കി.

Top