തൃശൂർ: ദേശീയപാർട്ടിയുടെ 3.5 കോടിരൂപയുടെ തിരഞ്ഞെടുപ്പ് ഫണ്ടുമായി പോയ കാർ തട്ടിയെടുത്ത് നേതാക്കളുടെ അറിവോടെ പണം കവർന്ന സംഭവം അന്വേഷിക്കാൻ പൊലീസ് പ്രത്യേക സംഘം രൂപീകരിച്ചു. ക്വട്ടേഷൻ സംഘത്തിലുള്ള 3 പേരെ കസ്റ്റഡിയിലെടുക്കുകയും ചെയ്തു. ക്വട്ടേഷൻ സംഘം ഉപയോഗിച്ച കാറുകളിലൊന്നു പിടിച്ചെടുത്തിട്ടുമുണ്ട്. ഇത് കോടതിയിൽ ഹാജരാക്കി.
തൃശൂർ, കണ്ണൂർ, ബെംഗളൂരു എന്നിവിടങ്ങളിൽ നിന്നുള്ളവർ അടക്കമുള്ള 10 പ്രതികളെക്കുറിച്ചു പൊലീസിനു വിവരം ലഭിച്ചിട്ടുണ്ട്. പ്രതികളുടെ കണ്ണൂരിലെയും തൃശൂർ കോടാലിയിലെയും വീടുകളിൽ പൊലീസ് പരിശോധന നടത്തി.