കള്ളപ്പണം ഒഴുക്കല്‍; സിപിഎം ആരോപണം നിഷേധിച്ച് ബിജെപി

തിരുവനന്തപുരം: സംസ്ഥാനത്ത് നിയമസഭാ തെരഞ്ഞെടുപ്പ് കാലത്ത് കള്ളപ്പണം ഒഴുക്കിയെന്ന സിപിഐഎം ആരോപണം നിഷേധിച്ച് ബിജെപി ദേശീയ നിര്‍വാഹക സമിതി അംഗം പി.കെ കൃഷ്ണദാസ്. സിപിഎം സംസ്ഥാന സെക്രട്ടറി എ വിജയരാഘവന്റെ ആരോപണം അടിസ്ഥാനരഹിതമാണ്. തെരഞ്ഞെടുപ്പില്‍ കള്ളപ്പണമോ കുഴല്‍പ്പണമോ ബിജെപി ഒഴുക്കിയിട്ടില്ലെന്നും സംഭവത്തില്‍ അന്വേഷണം നടന്നോട്ടെയെന്നും കൃഷ്ണദാസ് പറഞ്ഞു.

തെരഞ്ഞെടുപ്പില്‍ ഇടതുമുന്നണി മികച്ച ജയം നേടുമെന്നും എ വിജയരാഘവന്‍ അവകാശപ്പെട്ടിരുന്നു. അപവാദ പ്രചാരണങ്ങളെ ജനം തള്ളിക്കളയും. സര്‍ക്കാരിനെതിരെ സംസാരിക്കുമ്പോള്‍ പ്രതിപക്ഷ നേതാവിനും വി മുരളീധരനും ഒരേ സ്വരമാണെന്നും വിജരാഘവന്‍ പറഞ്ഞു.

 

Top