കള്ളപ്പണം വെളുപ്പിക്കല്‍ കേസ്; ബിനീഷിന്റെ ജാമ്യഹര്‍ജി 24ലേക്ക് മാറ്റി

ബംഗളൂരു: കള്ളപ്പണം വെളുപ്പിക്കല്‍ കേസില്‍ ബിനീഷ് കോടിയേരി നല്‍കിയ ജാമ്യാപേക്ഷയില്‍ തുടര്‍വാദം കേട്ട് കര്‍ണാടക ഹൈക്കോടതി. കേസില്‍ ആദ്യം അറസ്റ്റിലായ മുഹമ്മദ് അനൂപിന് അഞ്ച് കോടി രൂപ എന്തിന് കൈമാറിയെന്നും രേഖകള്‍ സമര്‍പ്പിക്കണമെന്നും കോടതി ആവശ്യപ്പെട്ടു. എന്നാല്‍ അനൂപിന് അഞ്ച് കോടി കൈമാറിയില്ലെന്നായിരുന്നു ബിനീഷിന്റെ അഭിഭാഷകന്റെ വാദം

രേഖകള്‍ നേരത്തെ സമര്‍പ്പിച്ചിട്ടുണ്ടെന്നും അഭിഭാഷകന്‍ കോടതിയില്‍ പറഞ്ഞു. ബിനീഷിന്റെ അക്കൗണ്ടില്‍ എത്തിയ അഞ്ച് കോടിക്ക് വ്യക്തമായ വിശദീകരണം നല്‍കാന്‍ അഭിഭാഷകന് സാധിക്കുന്നില്ലെന്ന് കോടതി ചൂണ്ടിക്കാട്ടി. രേഖകള്‍ സമര്‍പ്പിക്കാന്‍ കൂടുതല്‍ സമയം തരാം, അല്ലെങ്കില്‍ ഹര്‍ജി തള്ളാമെന്ന് കോടതി പറഞ്ഞു. അഭിഭാഷകന് രേഖകള്‍ സമര്‍പ്പിക്കാന്‍ കേസ് 24 ലേക്ക് പരിഗണിക്കാന്‍ മാറ്റി.

 

Top