ബെംഗളൂരു: കള്ളപ്പണം വെളുപ്പിക്കൽ കേസിൽ എന്‍ഫോഴ്സ്മെന്‍റ് അറസ്റ്റ് ചെയ്ത ബിനീഷ് കോടിയേരിയുടെ ജാമ്യാപേക്ഷ വീണ്ടും തള്ളി. ബെംഗളൂരു സിറ്റി സെഷൻസ് കോടതിയുടേതാണ് നടപടി. എൻഫോഴ്സ്മെന്റ് വിഭാഗം കുറ്റപത്രം സമർപ്പിച്ച സാഹചര്യത്തിലാണ് സെഷൻസ് കോടതിയുടെ നടപടി.
കഴിഞ്ഞ മാസം 11നാണ് ബിനീഷ് ജാമ്യാപേക്ഷ നൽകിയത്. കഴിഞ്ഞ ഒക്ടോബർ 29 ന് അറസ്റ്റിലായ ബിനീഷ് 100 ദിവസത്തിലേറെയായി പരപ്പന അഗ്രഹാര ജയിലിൽ റിമാന്റിലാണ്.