കോഴിക്കോട്: ചന്ദ്രികയുടെ മറവിലുളള കളളപ്പണം വെളുപ്പിക്കലുമായി ബന്ധപ്പെട്ട് ഇ ഡിയ്ക്കു മുന്നില്‍ ഹാജരാകാന്‍ സാവകാശം തേടി കുഞ്ഞാലിക്കുട്ടി. നാളെ ഹാജരാകാന്‍ എന്‍ഫോഴ്‌സ്‌മെന്റിനെ ബുദ്ധിമുട്ടറിയിച്ചു. മറ്റൊരു ദിവസത്തേക്ക് മാറ്റണമെന്ന് ആവശ്യം.
അതേസമയം, മറുപടി നല്‍കിയിട്ടില്ലെന്ന് ഇഡി വൃത്തങ്ങള്‍ അറിയിച്ചു. കുഞ്ഞാലിക്കുട്ടിയോട് നാളെ ഹാജരാകാനാണ് നോട്ടീസ് നല്‍കിയിരുന്നത്. മറ്റൊരു ദിവസം ഹാജരാകാന്‍ മകന്‍ ആഷിഖിനും നോട്ടീസ് ഉണ്ടായിരുന്നു.
ചന്ദ്രികയേയും ലീഗ് സ്ഥാപനങ്ങളെയും മറയാക്കി കുഞ്ഞാലിക്കുട്ടി കള്ളപ്പണം വെളുപ്പിക്കുന്നത് സംബന്ധിച്ചുള്ള തെളിവുകള്‍ ഇ.ഡിക്ക് കൈമാറി മുന്‍ മന്ത്രിയും എംഎല്‍എയുമായ കെ.ടി ജലീല്‍ അറിയിച്ചിരുന്നു. ഇ.ഡി ആവശ്യപ്പെട്ടത് അനുസരിച്ചാണ് താന്‍ എത്തിയതെന്ന് ജലീല്‍ പറഞ്ഞു.
രാവിലെ 10 മണിയോടെയാണ് കെ.ടി ജലീല്‍ ഇ.ഡി ഓഫീസില്‍ എത്തിയത്. കുഞ്ഞാലിക്കുട്ടിക്കെതിരായ ആരോപണങ്ങള്‍ക്ക് അടിസ്ഥാനമായ വിവരങ്ങളും തെളിവുകളും നല്‍കി നാല് മണിയോടെയാണ് അദ്ദേഹം മടങ്ങിയത്.
ചന്ദ്രിക ദിനപത്രത്തെയും ലീഗിനെയും മറയാക്കി കുഞ്ഞാലിക്കുട്ടി കള്ളപ്പണം വെളുപ്പിക്കുന്നുവെന്ന ആരോപണം കെ.ടി ജലീല്‍ ആവര്‍ത്തിച്ചു. ചന്ദ്രികയിലെ 10 കോടിയുടെ കളളപ്പണ ഇടപാടുമായി ബന്ധപ്പെട്ട് ഇഡിയും ആദായ നികുതി വകുപ്പും നേരത്തെ തന്നെ അന്വേഷണം തുടങ്ങിയിരുന്നു.