കൊച്ചി: തൃക്കാക്കര നഗരസഭാ ചെയര്‍പേഴ്‌സണ്‍ അജിത തങ്കപ്പനെതിരെ ഭരണകക്ഷി കൗണ്‍സിലര്‍ വി.ഡി. സുരേഷ് രംഗത്ത്. ചെയര്‍പേഴ്‌സണ്‍ ഓണസമ്മാനമായി പണക്കിഴി നല്‍കിയെന്ന വാദത്തില്‍ ഉറച്ച് നില്‍ക്കുന്നുവെന്ന് സുരേഷ് പറഞ്ഞു. പാര്‍ട്ടി അന്വേഷണ കമ്മീഷന്‍ ഭരണകക്ഷി കൗണ്‍സിലര്‍മാരുടെ മൊഴി രേഖപ്പെടുത്തിയില്ലെന്നും അദ്ദേഹം വ്യക്തമാക്കി. അന്വേഷണ കമ്മീഷനില്‍ പ്രതീക്ഷയുണ്ടെന്നും കോണ്‍ഗ്രസ് കൗണ്‍സിലര്‍ വി.ഡി. സുരേഷ് അറിയിച്ചു.
തൃക്കാക്കര നഗരസഭാ ചെയര്‍ പേഴ്‌സണന് അനുകൂലമായി പാര്‍ട്ടി അന്വേഷണ കമ്മീഷന്റെ റിപ്പോര്‍ട്ട് വന്ന സാഹചര്യത്തിലാണ് ഭരണകക്ഷി കൗണ്‍സിലറുടെ വാദം. ചെയര്‍പേഴ്‌സണ്‍ അജിത തങ്കപ്പന്‍ പണം വിതരണം ചെയ്തിട്ടില്ലെന്ന് പാര്‍ട്ടി അന്വേഷണ കമ്മീഷന്‍ കണ്ടെത്തിയിരുന്നു. ചെയര്‍ പേഴ്‌സണെ കുടുക്കാനുള്ള നീക്കമാണ് നടന്നതെന്നാണ് കമ്മീഷന്റെ പ്രാഥമിക കണ്ടെത്തല്‍.