മൂവാറ്റുപുഴ: ആശുപത്രി ഉടമയെ ഭീഷണിപ്പെടുത്തി പണം തട്ടിയ കേസിലെ പ്രതിക്കൊപ്പം കാണാതായ കോതമംഗലം സ്വദേശിനിയെ ക്രൈംബ്രാഞ്ച് കണ്ടെത്തി. ഇടുക്കി ശാന്തമ്പാറ വെള്ളക്കാംകുടി ബിനു മാത്യുവിനോടൊപ്പം കാണാതായ കോതമംഗലം സ്വദേശിനി നഴ്‌സിനെ ആണ് ബെംഗളൂരു നഗരത്തിന് 200 കിലോമീറ്റര്‍ അകലെ അനന്തപൂരിലെ രഹസ്യ കേന്ദ്രത്തില്‍ നിന്ന് ക്രൈംബ്രാഞ്ച് പിടികൂടിയത്.
പേഴയ്ക്കാപ്പിള്ളി സബൈന്‍ ആശുപത്രി ഉടമയെ ഭീഷണിപ്പെടുത്തി പണം ആവശ്യപ്പെട്ടെന്ന പരാതിയെ തുടര്‍ന്ന് മുങ്ങിയ ബിനു മാത്യുവിനൊപ്പം 4 സ്ത്രീകളെ കൂടി കാണാതായെന്ന് പരാതി ഉയര്‍ന്നിരുന്നു. കോതമംഗലം സ്വദേശിനിയായ നഴ്‌സ്, വാരപ്പെട്ടി സ്വദേശിനിയായ എംഎസ്സി വിദ്യാര്‍ഥിനി, പിആര്‍ഡി വകുപ്പിലെ ജീവനക്കാരി, തിരുവനന്തപുരം സ്വദേശിനി എന്നിവരെ ആയിരുന്നു കാണാതായത്.
കോതമംഗലം സ്വദേശിനിയായ നഴ്‌സിനെ കാണാനില്ലെന്നു വ്യക്തമാക്കി ഭര്‍ത്താവ് കോതമംഗലം പൊലീസിനു പരാതി നല്‍കിയിരുന്നു. ക്രൈംബ്രാഞ്ച് സബൈന്‍ ഹോസ്പിറ്റലില്‍ നടന്ന തട്ടിപ്പു കേസ് ഏറ്റെടുത്തതോടെയാണ് കര്‍ണാടകയിലെ കൂര്‍ഗില്‍ നിന്നു ബിനു മാത്യുവിനെ അറസ്റ്റ് ചെയ്തത്.
മഡ്ഗാവ് ന്മ ഐഎസ്എല്‍ ഫുട്‌ബോള്‍ ഫൈനലില്‍ ഇന്ന് മുംബൈ സിറ്റി എഫ്‌സിയും എടികെ മോഹന്‍ ബഗാനും നേര്‍ക്കുനേര്‍. ഫറ്റോര്‍ഡ സ്റ്റേഡിയത്തില്‍ രാത്രി 7.30നാണു മത്സരം. ഗ്രൂപ്പ് ഘട്ടത്തില്‍ 40 പോയിന്റാണു മുംബൈയും ബഗാനും നേടിയത്. 2 ടീമിനും 12 ജയം, 4 വീതം തോല്‍വിയും സമനിലയും.
എന്നാല്‍ ഗോള്‍കണക്കില്‍ ഒന്നാമന്‍മാരായി മുംബൈ ലീഗ് വിന്നേഴ്‌സ് ഷീല്‍ഡ് നേടി. ഇരുപാദ സെമിയില്‍ നോര്‍ത്ത് ഈസ്റ്റ് യുണൈറ്റഡിനെ 3-2നു തോല്‍പിച്ചാണ് ബഗാന്‍ ഫൈനലിലെത്തിയത്. മുംബൈയ്ക്ക് ഗോവയെ മറികടക്കാന്‍ ഷൂട്ടൗട്ട് വേണ്ടി വന്നു.
മുംബൈയ്ക്കിത് ആദ്യ ഫൈനലാണ്. പക്ഷേ അവരുടെ കോച്ച് സെര്‍ജിയോ ലൊബേറയ്ക്കും ടീമിലെ പല കളിക്കാര്‍ക്കും എഫ്‌സി ഗോവയ്ക്കു വേണ്ടി ഫൈനല്‍ കളിച്ച പരിചയമുണ്ട്. എടികെ ആയിരുന്നപ്പോള്‍ കിരീടം നേടിയ ടീമാണ് എടികെ ബഗാന്‍.