ന്യൂഡല്‍ഹി: കഴിഞ്ഞ വര്‍ഷത്തെ കുടിയേറ്റ പ്രതിസന്ധിയുടെ ഓര്‍മ്മപ്പെടുത്തലാണ് ദില്ലി, മുംബൈ എന്നിവിടങ്ങളില്‍ സംഭവിക്കുന്നതെന്ന് കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധി. അവരെ സഹായിക്കേണ്ടത് കേന്ദ്ര സര്‍ക്കാരിന്റെ ഉത്തരവാദിത്വമാണെന്നും രാഹുല്‍ ട്വീറ്റില്‍ പറഞ്ഞു.
കുടിയേറ്റ തൊഴിലാളികള്‍ വീണ്ടും പലായനം ചെയ്യുകയാണ്. പ്രതിസന്ധിയുടെ ഈ സമയത്ത് അവരെ സഹായിക്കാന്‍ കേന്ദ്ര സര്‍ക്കാര്‍ അവരുടെ അക്കൗണ്ടുകളിലേക്ക് പണം നിക്ഷേപിക്കണം. കൊവിഡ് വ്യാപനത്തിന്റെ പേരില്‍ പൊതുജനങ്ങളെ കുറ്റപ്പെടുത്തുന്ന സര്‍ക്കാരിന് അവരെ സഹായിക്കാനും ബാധ്യതയില്ലേ രാഹുല്‍ ഗാന്ധി ട്വീറ്റില്‍ ചോദിച്ചു.