ന്യൂഡല്‍ഹി:ബിജെപി പണക്കരുത്ത് ഉപയോഗിച്ചു മണിപ്പുരിലേയും ഗോവയിലേയും അധികാരം പിടിച്ചെടുത്തെന്നു കോണ്‍ഗ്രസ് ഉപാധ്യക്ഷന്‍ രാഹുല്‍ ഗാന്ധി.
ലോക് സഭ തിരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസിനു വീഴ്ച സംഭവിച്ചതായും അദ്ദേഹം സമ്മതിച്ചു. പാര്‍ട്ടിയില്‍ ഘടനാപരമായ മാറ്റങ്ങളുണ്ടാവുമെന്നു രാഹുല്‍ ഗാന്ധി ഉറപ്പുനല്‍കി.
അതേസമയം, ഗോവയിലും മണിപ്പുരിലും ഭരണം കോണ്‍ഗ്രസിന്റെ കൈപ്പിടിയില്‍നിന്നു ചോര്‍ന്നു പോയതു പാര്‍ട്ടി ഹൈക്കമാന്‍ഡിന്റെ പിടിപ്പുകേടുകൊണ്ടാണെന്നാണു വിലയിരുത്തല്‍. ഉചിതമായ തീരുമാനങ്ങളെടുക്കാനും കൃത്യമായ നീക്കങ്ങള്‍ നടത്താനും രാഹുല്‍ ഗാന്ധിക്കു കഴിയാതെ പോയതില്‍ പാര്‍ട്ടിക്ക് അകത്തു തന്നെ വിമര്‍ശനമുണ്ട്.