മുംബൈ: ഓഹരി വിപണിയില്‍ നേട്ടത്തോടെ തുടക്കം. സെന്‍സെക്സ് 716 പോയന്റ് നേട്ടത്തില്‍ 33945ലും നിഫ്റ്റി 211 പോയന്റ് ഉയര്‍ന്ന് 10024ലുമാണ് വ്യാപാരം ആരംഭിച്ചത്.
ആഗോള വിപണികളിലെ നേട്ടമാണ് ആഭ്യന്തര സൂചികകളിലും പ്രതിഫലിച്ചത്.
ബിഎസ്ഇയിലെ 856 കമ്പനികളുടെ ഓഹരികള്‍ നേട്ടത്തിലും 114 ഓഹരികള്‍ നഷ്ടത്തിലുമാണ്. 25 ഓഹരികള്‍ക്ക് മാറ്റമില്ല.
ഐസിഐസിഐ ബാങ്ക്,യുപിഎല്‍, ഇന്‍ഫോസിസ്,ഹിന്‍ഡാല്‍കോ, എച്ച്ഡിഎഫ്സി, എച്ച്ഡിഎഫ്സി ബാങ്ക്, ബജാജ് ഫിനാന്‍സ്, ഗ്രാസിം, കൊട്ടക് മഹീന്ദ്ര, എസ്ബിഐ, ഐഒസി,ടാറ്റ സ്റ്റീല്‍, തുടങ്ങിയ ഓഹരികളാണ് നേട്ടത്തില്‍.