സെന്‍സെക്‌സ് 1411 പോയന്റ് ഉയര്‍ന്ന് ഓഹരി സൂചികകള്‍ മികച്ച നേട്ടത്തില്‍ ക്ലോസ് ചെയ്തു

മുംബൈ: രാജ്യം ലോക് ഡൗണിലാണെങ്കിലും തുടര്‍ച്ചയായി മൂന്നാമത്തെ ദിവസവും ഓഹരി സൂചികകള്‍ മികച്ച നേട്ടത്തില്‍ ക്ലോസ് ചെയ്തു. നിഫ്റ്റി 8,600ന് മുകളിലെത്തി.

സെന്‍സെക്‌സ് 1,410.99 പോയിന്റ് ഉയര്‍ന്ന് 29946.77ലും നിഫ്റ്റി 323.60 പോയിന്റ് ഉയര്‍ന്ന് 8641.45 ലും എത്തി. ഏകദേശം 1483 ഓഹരികള്‍ മുന്നേറിയപ്പോള്‍ 766 ഓഹരികള്‍ ഇടിഞ്ഞു, 164 ഓഹരികള്‍ മാറ്റമില്ല.

ഇന്‍ഡസ്ഇന്‍ഡ് ബാങ്ക്, എല്‍ ആന്‍ഡ് ടി, ബജാജ് ഫിനാന്‍സ്, ബജാജ് ഓട്ടോ, ഹീറോ മോട്ടോകോര്‍പ്പ് എന്നിവ നിഫ്റ്റിയില്‍ മികച്ച നേട്ടമുണ്ടാക്കിയപ്പോള്‍ യെസ് ബാങ്ക്, ഗെയില്‍, സണ്‍ ഫാര്‍മ, മാരുതി സുസുക്കി, അദാനി പോര്‍ട്ടുകള്‍ തുടങ്ങിയ ഓഹരികള്‍ നഷ്ടത്തിലുമായിരുന്നു.

എല്ലാ വിഭഗം സൂചികകളും നേട്ടത്തിലാണ് ക്ലോസ് ചെയ്തത്. ബിഎസ്ഇ മിഡ് ക്യാപ്, സ്മോള്‍ ക്യോപ് സൂചികകള്‍ മൂന്നുശതമാനത്തോളം ഉയര്‍ന്നു.

ബാങ്ക് നിഫ്റ്റി 6.13ശതമാനവും ഐടി 2.47 ശതമാനവും ഓട്ടോ 2.53ശതമാനവും എഫ്എംസിജി 5.88ശതമാനവും ഹെല്‍ത്ത്കെയര്‍ 1.55 ശതമാനവും നേട്ടമുണ്ടാക്കി.

Top