സെന്‍സെക്സ് 942 പോയിന്റ് ഉയര്‍ന്ന് ഓഹരി വിപണിയില്‍ നേട്ടത്തോടെ തുടക്കം

മുംബൈ: ഓഹരി വിപണിയില്‍ നേട്ടത്തോടെ തുടക്കം. സെന്‍സെക്സ് 942 പോയിന്റ് ഉയര്‍ന്ന് 31544ലിലും നിഫ്റ്റി 265 പോയന്റ് നേട്ടത്തില്‍ 9258ലുമാണ് വ്യാപാരം പുരോഗമിക്കുന്നത്.

ഇന്‍ഡസിന്റ് ബാങ്ക്, ഐസിഐസിഐ ബാങ്ക്,എസ്ബിഐ, ആക്സിസ് ബാങ്ക്, പവര്‍ഗ്രിഡ് കോര്‍പ്, എച്ച്ഡിഎഫ്സി, എന്‍ടിപിസി,ബജാജ് ഫിനാന്‍സ്, ഹീറോ മോട്ടോര്‍കോര്‍പ്, എച്ച്ഡിഎഫ്സി ബാങ്ക്, ബജാജ് ഓട്ടോ, ടിസിഎസ്, തുടങ്ങിയ ഓഹരികളാണ് നേട്ടത്തില്‍.

നിഫ്റ്റി ബാങ്ക് 4.78ശതമാനവും ഐടി 3.93ശതമാനവും നേട്ടത്തിലാണ്. ബിഎസ്ഇ മിഡക്യാപ് സൂചിക 3.16ശതമാനവും സ്മോള്‍ ക്യാപ് സൂചിക 2.78ശതമാനവും ഉയര്‍ന്നിട്ടുണ്ട്.

വിപണിയില്‍ പണലഭ്യത ഉറപ്പുവരുത്തുന്നതിന്റെ ഭാഗമായി റിസര്‍വ്വ് ബാങ്ക് ഗവര്‍ണര്‍ ശക്തികാന്ത ദാസ് 10 മണിക്ക് വാര്‍ത്താസമ്മേളനം നടത്തുന്നുണ്ട്. അതില്‍ പ്രതീക്ഷയര്‍പ്പിച്ചാണ് വിപണിയിലെ നേട്ടം.

Top