മുംബൈ: ഓഹരി സൂചികകളില്‍ നഷ്ടത്തോടെ തുടക്കം. സെന്‍സെക്സ് 227 പോയന്റ് നഷ്ടത്തില്‍ 33377ലും നിഫ്റ്റി 66 പോയന്റ് താഴ്ന്ന് 9847ലുമാണ് വ്യാപാരം ആരംഭിച്ചത്. ഇന്ത്യ-ചൈന സംഘര്‍ഷവും ആഗോള കാരണങ്ങളുമാണ് വിപണിയെ ബാധിച്ചത്.
ബിഎസ്ഇയിലെ 420 കമ്പനികളുടെ ഓഹരികള്‍ നേട്ടത്തിലും 557 ഓഹരികള്‍ നഷ്ടത്തിലുമാണ്. 40 ഓഹരികള്‍ക്ക് മാറ്റമില്ല.
എംആന്‍ഡ്എം, പവര്‍ഗ്രിഡ് കോര്‍പ്, എന്‍ടിപിസി, ഭരതി ഇന്‍ഫ്രടെല്‍,ഗെയില്‍, എസ്ബിഐ, എച്ച്ഡിഎഫ്സി ബാങ്ക്, കൊട്ടക് മഹീന്ദ്ര ബാങ്ക്, ബജാജ് ഫിന്‍സര്‍വ്, ഐടിസി, എല്‍ആന്‍ഡ്ടി,ഹീറോ മോട്ടോര്‍കോര്‍പ്, തുടങ്ങിയ ഓഹരികളാണ് നഷ്ടത്തിലുള്ളത്.
ടെക് മഹീന്ദ്ര, ആക്സിസ് ബാങ്ക്, കോള്‍ ഇന്ത്യ,മാരുതി സുസുകി, ബിപിസിഎല്‍, വിപ്രോ, ബജാജ് ഫിനാന്‍സ്, സിപ്ല, ബ്രിട്ടാനിയ, ഡോ.റെഡ്ഡീസ് ലാബ്, ടാറ്റ സ്റ്റീല്‍, ഹിന്‍ഡാല്‍കോ തുടങ്ങിയ ഓഹരികളാണ് നേട്ടത്തിലുള്ളത്.