സെന്‍സെക്സ് 310 പോയന്റ് താഴ്ന്ന് ഓഹരി വിപണി നഷ്ടത്തില്‍ ക്ലോസ് ചെയ്തു

മുംബൈ: ഓഹരി വിപണി നഷ്ടത്തില്‍ ക്ലോസ് ചെയ്തു. സെന്‍സെക്സ് 310.21 പോയന്റ് താഴ്ന്ന് 30379.81ലും നിഫ്റ്റി 68.55 പോയന്റ് നഷ്ടത്തില്‍ 8925.30ലുമാണ് വ്യാപാരം അവസാനിപ്പിച്ചത്.

ബിഎസ്ഇയിലെ 1429 കമ്പനികളുടെ ഓഹരികള്‍ നേട്ടത്തിലും 940 ഓഹരികള്‍ നഷ്ടത്തിലുമായിരുന്നു. 174 ഓഹരികള്‍ക്ക് മാറ്റമില്ല.

പ്രധാനമായും നഷ്ടമുണ്ടാക്കിയത് മാരുതി സുസുകി , ഹീറോ മോട്ടോര്‍കോര്‍പ്, കൊട്ടക് മഹീന്ദ്ര ബാങ്ക്, ബജാജ് ഫിനാന്‍സ്, എച്ച്ഡിഎഫ്സി ബാങ്ക്,തുടങ്ങിയ ഓഹരികളാണ്.

ബ്രിട്ടാനിയ, യുപിഎല്‍, എച്ച്സിഎല്‍ ടെക്, ശ്രീ സിമന്റ്സ്,ഹിന്ദുസ്ഥാന്‍ യുണിലിവര്‍, തുടങ്ങിയ ഓഹരികള്‍ നഷ്ടത്തിലുമാണ് വ്യാപാരം അവസാനിപ്പിച്ചത്.

ബാങ്ക്, വാഹനം, ഊര്‍ജം എന്നീ വിഭാഗങ്ങളിലെ ഓഹരികള്‍ നഷ്ടത്തിലായിരുന്നു. എഫ്എംസിജി, ഐടി, ലോഹം ഓഹരികള്‍ നേട്ടമുണ്ടാക്കുകയും ചെയ്തു.

Top