മുംബൈ: ഓഹരി സൂചികകളില്‍ കനത്ത നഷ്ടം. സെന്‍സെക്‌സ് 522 പോയന്റ് താഴ്ന്ന് 28274ലും നിഫ്റ്റി 160 പോയന്റ് നഷ്ടത്തില്‍ 8706ലുമെത്തി.
ആഗോള തലത്തിലുണ്ടായ കനത്ത വില്പന സമ്മര്‍ദ്ദമാണ് സൂചികകള്‍ക്ക് പ്രഹരമായത്. ബ്രക്‌സിറ്റിനുശേഷം ഒരൊറ്റദിവസം സൂചിക ഇത്രയും ഇടിയുന്നത് ഇതാദ്യമായാണ്.
ബിഎസ്ഇയിലെ 353 കമ്പനികളുടെ ഓഹരികള്‍ നേട്ടത്തിലും 1545 ഓഹരികള്‍ നഷ്ടത്തിലുമാണ്.
ടെക് മഹീന്ദ്ര, ഇന്‍ഫോസിസ്, വിപ്രോ തുടങ്ങിയ ഓഹരികളാണ് നേട്ടത്തിലുള്ളത്. ഹിന്‍ഡാല്‍കോ, ടാറ്റ സ്റ്റീല്‍, ഐസിഐസിഐ ബാങ്ക്, ടാറ്റ മോട്ടോഴ്‌സ്, ഹീറോ മോട്ടോര്‍കോര്‍പ്, ആക്‌സിസ് ബാങ്ക്, എസ്ബിഐ തുടങ്ങിയവ നഷ്ടത്തിലുമാണ്.
രൂപയുടെ മൂല്യത്തില്‍ 35 പൈസയുടെ ഇടിവുണ്ടായി. ഡോളറിനെതിരെ 66.90ആയി രൂപയുടെ മൂല്യം.