സെന്‍സെക്‌സില്‍ നഷ്ടത്തോടെ തുടക്കം

മുംബൈ : വ്യാപാര ആഴ്ചയുടെ ആദ്യദിനത്തില്‍ സെന്‍സെക്‌സില്‍ 211 പോയന്റ് നഷ്ടത്തോടെ തുടക്കം. സെന്‍സെക്‌സ് 211 പോയന്റ് താഴ്ന്ന് 38,145ലും നിഫ്റ്റി 58 പോയന്റ് നഷ്ടത്തില്‍ 11275ലുമാണ് വ്യാപാരം നടക്കുന്നത്.  യുപിഎല്‍, എംആന്‍ഡ്എം, എച്ച്‌സിഎല്‍ ടെക്, കൊട്ടക് മഹീന്ദ്ര, ബജാജ് ഓട്ടോ, ഐടിസി, ഒഎന്‍ജിസി, ഭാരതി എയര്‍ടെല്‍, ബജാജ് ഫിനാന്‍സ്, ബ്രിട്ടാനിയ തുടങ്ങിയ ഓഹരികളാണ് നഷ്ടത്തിൽ.

117 ഓഹരികള്‍ക്ക് മാറ്റമില്ല. ബിഎസ്ഇയിലെ 1120 കമ്പനികളുടെ ഓഹരികള്‍ നേട്ടത്തിലും 759 കമ്പനികളുടെ ഓഹരികള്‍ നഷ്ടത്തിലുമാണ്.സിജി പവര്‍, ജനറല്‍ ഇന്‍ഷുറന്‍സ് കോര്‍പറേഷന്‍, പരാഗ് മില്‍ക്ക് ഫുഡ്‌സ് ഉള്‍പ്പടെ 52 കമ്പനികളാണ് ജൂണ്‍ പാദത്തിലെ പ്രവര്‍ത്തനഫലം തിങ്കളാഴ്ച പുറത്തുവിട്ടത്.

Top