മുംബൈ: ഓഹരി സൂചികകളില്‍ നേട്ടത്തോടെ തുടക്കം. സെന്‍സെക്സ് 100 പോയിന്റ് ഉയര്‍ന്ന് 31478ലും നിഫ്റ്റി 37 പോയിന്റ് നേട്ടത്തില്‍ 9224ലിലുമാണ് വ്യാപാരം പുരോഗമിക്കുന്നത്.ബിഎസ്ഇയിലെ 999 കമ്പനികളുടെ ഓഹരികള്‍ നേട്ടത്തിലും 304 ഓഹരികള്‍ നഷ്ടത്തിലുമാണ്.
ഒഎന്‍ജിസി, ടാറ്റ സ്റ്റീല്‍, ഐസിഐസിഐ ബാങ്ക്, കൊട്ടക് മഹീന്ദ്ര, വേദാന്ത, ഐഒസി, ഹിന്‍ഡാല്‍കോ, ടിസിഎസ്, സീ എന്റര്‍ടെയ്ന്‍മെന്റ്,കോള്‍ ഇന്ത്യ, സിപ്ല, ടാറ്റ മോട്ടോഴ്സ് ബ്രിട്ടാനിയ, യുപിഎല്‍,തുടങ്ങിയ ഓഹരികള്‍ നേട്ടത്തിലാണ്.
ബജാജ് ഫിനാന്‍സ്, എംആന്‍ഡ്എം, മാരുതി സുസുകി, പവര്‍ഗ്രിഡ് കോര്‍പ്, എച്ച്ഡിഎഫ്സി ബാങ്ക്, എച്ച്ഡിഎഫ്സി, എന്‍ടിപിസി,ടൈറ്റാന്‍ കമ്പനി, തുടങ്ങിയ ഓഹരികളാണ് നഷ്ടത്തില്‍.
നിഫ്റ്റി ബാങ്ക്, ഐടി, ബിഎസ്ഇ സ്മോള്‍ക്യാപ്, മിഡക്യാപ് സൂചികകളെല്ലാം നേട്ടത്തിലാണുള്ളത്.
റിലയന്‍സ്-ഫേസ്ബുക്ക് ഡീല്‍ പുറത്തുവന്നതിനെതുടര്‍ന്ന് കഴിഞ്ഞദിവസം സെന്‍സെക്സ് 743 പോിയന്റ് നേട്ടമുണ്ടാക്കിയിരുന്നു.