മുംബൈ: ഓഹരി സൂചികകളില്‍ നേട്ടത്തോടെ തുടക്കം. സെന്‍സെക്സ് 625 പോയിന്റ് നേട്ടത്തില്‍ 31960ലും നിഫ്റ്റി 186 പോയിന്റ് ഉയര്‍ന്ന് 9341ലുമാണ് വ്യാപാരം പുരോഗമിക്കുന്നത്.
സണ്‍ ഫാര്‍മ, ഇന്‍ഡസിന്റ് ബാങ്ക്, ഹിന്‍ഡാല്‍കോ, മാരുതി സുസുകി, ഐഷര്‍ മോട്ടോഴ്സ്, ബ്രിട്ടാനിയ, എച്ച്ഡിഎഫ്സി, കൊട്ടക് മഹീന്ദ്ര, റിലയന്‍സ്, ടാറ്റ സ്റ്റീല്‍, ഇന്‍ഫോസിസ്, എച്ച്ഡിഎഫ്സി ബാങ്ക് ,സിപ്ല, ബജാജ് ഓട്ടോ,തുടങ്ങിയ ഓഹരികളാണ് നേട്ടത്തിലുള്ളത്.
വിപ്രോ, ഏഷ്യന്‍ പെയിന്റ്സ്, പവര്‍ഗ്രിഡ് കോര്‍പ്, എന്‍ടിപിസി, തുടങ്ങിയ ഓഹരികളാണ് നഷ്ടത്തില്‍.
ഐടി, ലോഹം വാഹനം, എഫ്എംസിജി,നിഫ്റ്റി ബാങ്ക്, ഹെല്‍ത്ത്കെയര്‍, തുടങ്ങിയ വിഭാഗങ്ങലിലെ സൂചികകളെല്ലാം നേട്ടത്തിലാണ്. ഏഷ്യന്‍ സൂചികകള്‍ ഉള്‍പ്പടെയുള്ള ആഗോള വിപണിയുടെ ചുവടുപിടിച്ചാണ് ആഭ്യന്തര സൂചികകളും നേട്ടത്തിലായത്.