ആശ്വാസം; സെന്‍സെക്സ് 748 പോയന്റ് ഉയര്‍ന്ന് ഓഹരി വിപണിയില്‍ നേട്ടത്തോടെ തുടക്കം

മുംബൈ: ഇന്നലെ നഷ്ടത്തിലായിരുന്ന ഓഹരി വിപണിയില്‍ ഇന്ന് നേട്ടത്തോടെ തുടക്കം. സെന്‍സെക്സ് 748 പോയന്റ് നേട്ടത്തില്‍ 30,642ലും നിഫ്റ്റി 217 പോയന്റ് ഉയര്‍ന്ന 8966ലുമാണ് വ്യാപാരം ആരംഭിച്ചത്.

ബിഎസ്ഇയിലെ 764 കമ്പനികളുടെ ഓഹരികള്‍ നേട്ടത്തിലും 82 ഓഹരികള്‍ നഷ്ടത്തിലുമാണ്. 25 ഓഹരികള്‍ക്ക് മാറ്റമില്ല. ബിഎസ്ഇ മിഡ്ക്യാപ്, സ്മോള്‍ക്യാപ് സൂചികകള്‍ രണ്ടുശതമാനത്തോളം നേട്ടത്തിലാണ്.

ഹീറോ മോട്ടോര്‍കോര്‍പ്, ഭാരതി എയര്‍ടെല്‍,ബജാജ് ഫിനാന്‍സ്, ആക്സിസ് ബാങ്ക്, കൊട്ടക് മഹീന്ദ്ര ബാങ്ക്, എംആന്‍ഡ്എം, ടാറ്റ സ്റ്റീല്‍, ഒഎന്‍ജിസി, എച്ച്ഡിഎഫ്സി ബാങ്ക്, ബാജാജ് ഓട്ടോ,സിപ്ല, ടാറ്റ മോട്ടോഴ്സ്, എച്ച്ഡിഎഫ്സി, തുടങ്ങിയ ഓഹരികള്‍ നേട്ടത്തിലാണ്.

Top