മുംബൈ: ഓഹരി വിപണിയില്‍ നേട്ടത്തോടെ തുടക്കം. സെന്‍സെക്‌സ് 81 പോയന്റ് നേട്ടത്തില്‍ 38,982ലും നിഫ്റ്റി 29.90 പോയന്റ് ഉയര്‍ന്ന് 11,500ലുമാണ് വ്യാപാരം ആരംഭിച്ചത്. ബിഎസ്ഇയിലെ 1101 കമ്പനികളുടെ ഓഹരികള്‍ നേട്ടത്തിലും 507 ഓഹരികള്‍ നഷ്ടത്തിലുമാണ്. 74 ഓഹരികള്‍ക്ക് മാറ്റമില്ല.
ഒഎന്‍ജിസി, ടെക് മഹീന്ദ്ര, ടാറ്റ സ്റ്റീല്‍, എച്ച്‌സിഎല്‍ ടെക്, ഭാരതി എയര്‍ടെല്‍, ഇന്‍ഫോസിസ്, ഐടിസി, അള്‍ട്രടെക് സിമെന്റ്, ടിസിഎസ്, പവര്‍ഗ്രിഡ് കോര്‍പ്, ഹിന്ദുസ്ഥാന്‍ യുണിലിവര്‍, ഐസിഐസിഐ ബാങ്ക്, സണ്‍ ഫാര്‍മ തുടങ്ങിയ ഓഹരികളാണ് നേട്ടത്തില്‍.