സെന്‍സെക്സ് 1028 പോയന്റ് ഉയര്‍ന്ന് ഓഹരി വിപണി നേട്ടത്തില്‍ ക്ലോസ് ചെയ്തു

മുംബൈ: നഷ്ടത്തില്‍ ആരംഭിച്ച് ഓഹരി വിപണി നേട്ടത്തില്‍ ക്ലോസ് ചെയ്തു. സെന്‍സെക്സ് 1028.17 പോയന്റ് നേട്ടത്തില്‍ 29468.49ലും നിഫ്റ്റി 316.65 പോയന്റ് ഉയര്‍ന്ന് 8597.75ലുമാണ് വ്യാപാരം അവസാനിപ്പിച്ചത്.

ബിഎസ്ഇയിലെ 1495 കമ്പനികളുടെ ഓഹരികള്‍ നേട്ടത്തിലും 767 ഓഹരികള്‍ നഷ്ടത്തിലുമായിരുന്നു. 150 ഓഹരികള്‍ക്ക് മാറ്റമില്ല.
ഐടിസി,ബിപിസിഎല്‍, ബ്രിട്ടാനിയ, ഗെയില്‍, റിലയന്‍സ്,തുടങ്ങിയ ഓഹരികളാണ് മികച്ച നേട്ടമുണ്ടാക്കിയത്. എനര്‍ജി സൂചിക ഏഴുശതമാനത്തോളം നേട്ടമുണ്ടാക്കി.

ലോഹം, ഐടി, ഫാര്‍മ, എഫ്എംസിജി,വിഭാഗങ്ങളിലെ സൂചികകളും നേട്ടത്തിലായിരുന്നു.

ബിഎസ്ഇ മിഡ്ക്യാപ് 2.5ശതമാനവും സ്മോള്‍ ക്യാപ് 3 ശതമാനവും ഉയര്‍ന്നു.

ഇന്‍ഡസിന്റ് ബാങ്ക്, ഐഷര്‍ മോട്ടോഴ്സ്, സിപ്ല, സീ എന്റര്‍ടെയ്ന്‍മെന്റ്, ബാജാജ് ഫിന്‍സര്‍വ് തുടങ്ങിയ ഓഹരികള്‍ നഷ്ടത്തിലായിരുന്നു.

Top