മുംബൈ: കഴിഞ്ഞ ദിവസമാണ് യെസ് ബാങ്കിന് കേന്ദ്രസര്‍ക്കാര്‍ മൊറട്ടോറിയം ഏര്‍പ്പെടുത്തിയത്. ഇതോടെ രാജ്യത്തൊട്ടാകെയുള്ള യെസ് ബാങ്കിന്റെ എടിഎമ്മുകളില്‍ ഇന്ന് വന്‍ തിരക്കാണ് അനുഭവപ്പെട്ടത്.
യെസ് ബാങ്കിന് കേന്ദ്രസര്‍ക്കാര്‍ മൊറട്ടോറിയം ഏര്‍പ്പെടുത്തിയപ്പോള്‍ പരമാവധി പിന്‍വലിക്കാവുന്ന നിക്ഷേപം 50,000 രൂപയായി നിജപ്പെടുത്തി. ഇതോടെയാണ് പണം പിന്‍വലിക്കാന്‍ നിക്ഷേപകര്‍ എടിഎമ്മില്‍ തിരക്കുകൂട്ടിയത്.
എന്നാല്‍ പിന്‍വലിക്കാനെത്തിരയവരില്‍ മിക്കവാറും പേര്‍ അറിഞ്ഞില്ല എടിഎം കാലിയാണെന്ന്. എടിഎമ്മില്‍ പണമില്ലെന്നകാര്യം ബാങ്ക് നേരത്തെ അറിയിച്ചില്ലെന്ന വാദം പലരും ഉന്നയിച്ചു.
കേന്ദ്രസര്‍ക്കാര്‍ നിയന്ത്രണം ഏര്‍പ്പെടുത്തിയതോടെ സേവിങ്സ്, കറന്റ്, നിക്ഷേപ അക്കൗണ്ടുകളില്‍ നിന്ന് 50,000 രൂപയില്‍ കൂടുതല്‍ നിക്ഷേപകര്‍ക്ക് ലഭിക്കില്ല. 30 ദിവസത്തേയ്ക്കാണ് നടപടി. ബാങ്കിങ് നിയന്ത്രണ നിയമം 45-ാം വകുപ്പുപ്രകാരം റിസര്‍വ് ബാങ്കാണ് നടപടി സ്വീകരിച്ചത്. നിക്ഷേപകരുടെ താല്‍പര്യം മുന്‍നിര്‍ത്തി ബാങ്കിനെ അഡ്മിനിസ്ട്രേറ്ററുടെ നിയന്ത്രണത്തിലാക്കിയിട്ടുമുണ്ട്.