ചെറു നിക്ഷേപ പദ്ധതികളുടെ പലിശ ഉടനെ കുറച്ചേക്കുമെന്ന് റിപ്പോര്‍ട്ട്. പബ്ലിക് പ്രൊവിഡന്റ് ഫണ്ട്(പിപിഎഫ്), നാഷണല്‍ സേവിങ്സ് സര്‍ട്ടിഫിക്കറ്റ്(എന്‍എസ് സി), സീനിയര്‍ സിറ്റിസണ്‍ സേവിങ്സ് സ്‌കീം(എസ്സിഎസ്എസ്), സുകന്യ സമൃദ്ധി തുടങ്ങിയ നിക്ഷേപ പദ്ധതികളുടെ പലിശനിരക്കുകളാണ് കുറയ്ക്കുക. റിപ്പോ നിരക്കും ചെറുനിക്ഷേപ പദ്ധതികളുടെ പലിശയും തമ്മിലുള്ള അന്തരം കുറയ്ക്കുന്നതിന്റെ ഭാഗമായാണിത്.
ഏപ്രില്‍-ജൂണ്‍ പാദത്തിലെ പലിശ നിരക്കിലാകും മാറ്റമുണ്ടാകുക. താഴ്ചയിലെത്തിയ സമ്പദ്ഘടനയ്ക്ക് കരുത്തേകാന്‍ നിരക്ക് കുറയ്ക്കണമെന്ന് വിവിധ മേഖലകളില്‍നിന്ന് ആവശ്യമുയര്‍ന്നിട്ടുണ്ട്. കോവിഡ് 19 വ്യാപനത്തെ തുടര്‍ന്ന് വിവിധ രാജ്യങ്ങള്‍ അടിയന്തര നടപടികള്‍ സ്വീകരിച്ചു. യുഎസ് ഫെഡ് റിസര്‍വും ബാങ്ക് ഓഫ് ഇംഗ്ലണ്ടും പലിശ നിരക്ക് കുറച്ചത് വിദഗ്ധര്‍ ചൂണ്ടിക്കാട്ടി.