വന്‍ ഇടിവ്; ജീവനക്കാരുടെ ശമ്പളം 25 ശതമാനമായി കുറച്ച് ഇന്‍ഡിഗോ എയര്‍ലൈന്‍സ്

ന്‍ഡിഗോ എയര്‍ലൈന്‍സ് ഉയര്‍ന്ന ജീവനക്കാരുടെ ശമ്പളം വെട്ടിക്കുറയ്ക്കുന്നു. കൊറോണ വ്യാപനത്തെതുടര്‍ന്ന് വരുമാനത്തില്‍ വന്‍ ഇടിവുവന്ന സാഹചര്യത്തിലാണ് ഇത്തരമൊരു തീരുമാനവുമായി ഇന്‍ഡിഗോ എത്തിയത്. ശമ്പളത്തില്‍ 25 ശതമാനത്തോളം കുറവുവരുത്തുന്നതായി സിഇഒ റോണോജോയ് ദത്ത വ്യക്തമാക്കി.

ഇതുസംബന്ധിച്ച വിവരങ്ങള്‍ ഇ-മെയിലില്‍ ജീവനക്കാര്‍ക്ക് കൈമാറിയിട്ടുണ്ട്. എന്നാല്‍ കൂടുതല്‍ ജീവനക്കാരുള്ള ബാന്‍ഡ്-എ, ബി എന്നീ വിഭാഗങ്ങളിലെ ജീവനക്കാരുടെ ശമ്പളത്തില്‍ കുറവുവരുത്തില്ല.

സിഇഒയുടെ ശമ്പളത്തില്‍ 25 ശതമാനവും സീനിയര്‍ വൈസ് പ്രസിഡന്റ് മുതല്‍ മുകളിലുള്ളവരുടെ ശമ്പളം 20 ശതമാനവുമായാണ് കുറയ്ക്കുക. വൈസ് പ്രസിഡന്റ്, കോക്പിറ്റ് ക്രു എന്നിവര്‍ക്ക് 15 ശതമാനവും അസിസ്റ്റന്റ് വൈസ് പ്രസിഡന്റ്, ബാന്‍ഡ്-ഡി വിഭാഗങ്ങളിലുള്ളവര്‍ക്ക് 10 ശതമാനവും സി-ബാന്‍ഡിലുള്ളവര്‍ക്ക് അഞ്ചുശതമാനവുമാകും ശമ്പളത്തില്‍ കുറവുവരുത്തുക.

Top