റിസര്‍വ് ബാങ്ക് നിരക്ക് കുറച്ചേക്കും. യുഎസ് ഫെഡ് റിസര്‍വിനെ പിന്തുടര്‍ന്നാണ് റിസര്‍വ് ബാങ്ക് നിരക്ക് കുറച്ചേക്കുമെന്ന വാര്‍ത്ത പുറത്തുവന്നിരിക്കുന്നത്.
കൊറോണ വൈറസ് വ്യാപിക്കുന്നതിനെതുടര്‍ന്നുള്ള ആശങ്കയിലാണ് അപ്രതീക്ഷിതമായി യുഎസ് ഫെഡ് റിസര്‍വിന്റെ നിരക്ക് കുറച്ചത്. നിരക്കില്‍ അരശതമാന(0.50%)മാണ് കുറവുവരുത്തിയത്. കൊറോണ വൈറസ് സമ്പദ്ഘടനയെ കാര്യമായി ബാധിക്കുമെന്ന വിലയിരുത്തലിനെതുടര്‍ന്നായിരുന്നു ഇത്.
ആഗോള-ആഭ്യന്തര തലത്തിലുള്ള സംഭവവികാസങ്ങള്‍ സൂക്ഷ്മമായി നിരീക്ഷിച്ചുവരികയാണെന്ന് ആര്‍ബിഐ വ്യക്തമാക്കി. 10വര്‍ഷത്തെ സര്‍ക്കാര്‍ സെക്യൂരിറ്റികളില്‍നിന്നുള്ള ആദായത്തില്‍ ബുധനാഴ്ച 12 ബേസിസ് പോയന്റ് താഴ്ന്ന് 6.22ശതമാനമായി കുത്തനെ കുറവുണ്ടായത് നിരക്ക് കുറയ്ക്കുന്നതിനുള്ള സാധ്യത വര്‍ധിപ്പിച്ചു.