സെന്‍സെക്സ് 503 പോയന്റ് താഴ്ന്ന് ഓഹരി സൂചികകളില്‍ നഷ്ടത്തോടെ തുടക്കം

മുംബൈ: ആഴ്ചയുടെ ആദ്യദിനത്തില്‍ തന്നെ ഓഹരി സൂചികകളില്‍ നഷ്ടത്തോടെ തുടക്കം. സെന്‍സെക്സ് 503 പോയന്റ് താഴ്ന്ന് 30,656ലും നിഫ്റ്റി 141 പോയന്റ് നഷ്ടത്തില്‍ 8,970ലുമാണ് വ്യാപാരം നടക്കുന്നത്.

മാരുതി സുസുകി, ബജാജ് ഓട്ടോ, ബജാജ് ഫിനാന്‍സ്, എംആന്‍ഡ്എം, ടൈറ്റാന്‍ കമ്പനി, ഇന്‍ഡസിന്റ് ബാങ്ക്, ഒഎന്‍ജിസി, ബ്രിട്ടാനിയ, ആക്സിസ് ബാങ്ക്, എച്ച്ഡിഎഫ്സി ,സീ എന്റര്‍ടെയ്ന്‍മെന്റ്,തുടങ്ങിയ ഓഹരികളാണ് നഷ്ടത്തില്‍.

സിപ്ല, ഭാരതി എയര്‍ടെല്‍, ഇന്‍ഫോസിസ്, എല്‍ആന്‍ഡ്ടി,ഡോ.റെഡ്ഡീസ് ലാബ്, തുടങ്ങിയ ഓഹരികളാണ് നേട്ടത്തില്‍.ബിഎസ്ഇ മിഡക്യാപ്, സ്മോള്‍ക്യാപ് സൂചികകള്‍ ഒരുശതമാനത്തോളം നഷ്ടത്തിലാണ്.

ഐടി, ഓട്ടോ, എഫ്എംസിജി,നിഫ്റ്റി ബാങ്ക്, തുടങ്ങി മിക്കവാറും സൂചികകള്‍ നഷ്ടത്തിലാണ്.

Top