സെന്‍സെക്സ് 271 പോയന്റ് താഴ്ന്ന് ഓഹരി വിപണിയില്‍ നഷ്ടത്തോടെ തുടക്കം

മുംബൈ: ഇന്നലെ മികച്ച നേട്ടത്തില്‍ ക്ലോസ് ചെയ്ത ഓഹരി വിപണിയില്‍ ഇന്ന് നഷ്ടത്തോടെ തുടക്കം. സെന്‍സെക്സ് 271 പോയന്റ് നഷ്ടത്തില്‍ 29795ലും നിഫ്റ്റി 78 പോയന്റ് താഴ്ന്ന് 8713ലുമാണ് വ്യാപാരം ആരംഭിച്ചത്. ബിഎസ്ഇയിലെ 450 കമ്പനികളുടെ ഓഹരികള്‍ നേട്ടത്തിലും 335 ഓഹരികള്‍ നഷ്ടത്തിലുമാണ്. 39 ഓഹരികള്‍ക്ക് മാറ്റമില്ല.

വേദാന്ത, ഏഷ്യന്‍ പെയിന്റ്സ്, ഗെയില്‍, ഹിന്ദുസ്ഥാന്‍ യുണിലിവര്‍, സണ്‍ ഫാര്‍മ, ബ്രിട്ടാനിയ, എച്ച്സിഎല്‍ ടെക്, എല്‍ആന്റ്ടി,സിപ്ല, തുടങ്ങിയ ഓഹരികളാണ് നേട്ടത്തില്‍.

ഇന്റസിന്‍ഡ് ബാങ്ക്, റിലയന്‍സ്, ഐസിഐസിഐ ബാങ്ക്,എസ്ബിഐ, എച്ച്ഡിഎഫ്സി ബാങ്ക്, ആക്സിസ് ബാങ്ക്,ഹിന്‍ഡാല്‍കോ തുടങ്ങിയ ഓഹരികളാണ് നഷ്ടത്തില്‍.

ആഗോള വിപണികളില്‍ സമ്മിശ്ര പ്രതികരണമാണ് പ്രകടമാകുന്നത്. യുഎസ് സൂചികയായ നാസ്ഡാക്ക് നഷ്ടത്തിലായിരുന്നു. ഏഷ്യന്‍ സൂചികയായ നിക്കി നേട്ടത്തിലാണ്. അതേസമയം, ഹാങ്സെങ്, കോസ്പി, ഷാങ്ഹായ് തുടങ്ങിയ സൂചികകള്‍ നഷ്ടത്തിലുമാണ്.

Top