മുംബൈ:ഓഹരി വിപണിയില്‍ സമ്മിശ്ര പ്രതികരണം. സെന്‍സെക്സ് 59.28 പോയിന്റ് ഉയര്‍ന്ന് 31648 ലും നിഫ്റ്റി 4.90 പോയിന്റ് നഷ്ടത്തില്‍ 9261.85ലുമാണ് വ്യാപാരം അവസാനിപ്പിച്ചത്.
ബിഎസ്ഇയിലെ 1447 കമ്പനികളുടെ ഓഹരികള്‍ നേട്ടത്തിലും 1007ഓഹരികള്‍ നഷ്ടത്തിലുമാണ് ക്ലോസ് ചെയ്തത്. 179 ഓഹരികള്‍ക്ക് മാറ്റമില്ല. ടാറ്റ മോട്ടോഴ്സ്, എച്ച്ഡിഎഫ്സി ബാങ്ക്, സണ്‍ ഫാര്‍മ, എന്‍ടിപിസി തുടങ്ങിയ ഓഹരികളാണ് പ്രധാനമായും നേട്ടമുണ്ടാക്കിയത്.
ആക്സിസ് ബാങ്ക്, ജെഎസ്ഡബ്ല്യു സ്റ്റീല്‍, ഭാരതി ഇന്‍ഫ്രടെല്‍, ഗ്രാസിം,ഹിന്‍ഡാല്‍കോ, തുടങ്ങിയ ഓഹരികള്‍ നഷ്ടത്തിലുമായിരുന്നു.
പൊതുമേഖല ബാങ്ക്, ഊര്‍ജം,ഐടി, തുടങ്ങിയ ഓഹരികള്‍ നേട്ടമുണ്ടാക്കിയപ്പോള്‍ വാഹനം, എഫ്എംസിജി, ലോഹം ഓഹരികള്‍ സമ്മര്‍ദം നേരിട്ടു.