ന്യൂഡല്‍ഹി: വ്യാപാര ആഴ്ചയുടെ തുടക്കത്തില്‍ തന്നെ ഓഹരിവിപണി നഷ്ടത്തില്‍ ക്ലോസ് ചെയ്തു. ഓഹരി 806.89 പോയന്റ് നഷ്ടത്തില്‍ 40363.23ലും നിഫ്റ്റി 251.50 പോയന്റ് താഴ്ന്ന് 11,829.40ലുമാണ് വ്യപാരം അവസാനിപ്പിച്ചത്.
നാലു മുതല്‍ ആറുശമതാനം വരെ നഷ്ടത്തില്‍ ടാറ്റ സ്റ്റീല്‍, ടാറ്റ മോട്ടോഴ്സ്, മാരുതി സുസുകി, വേദാന്ത, ഹിന്‍ഡാല്‍കോ തുടങ്ങിയ ഓഹരികള്‍ ക്ലോസ് ചെയ്തത്. ലോഹ സൂചിക അഞ്ചുശതമാനവും വാഹന സൂചിക മൂന്നുശതമാനവും താഴ്ന്നു.
അതേസമയം, ഇന്‍ഫോസിസ്, ടെക് മഹീന്ദ്ര, ടിസിഎസ് എന്നിവ 1.25 ശതമാനത്തോളം നേട്ടം ഉണ്ടാക്കിയ ഓഹരികളാണ്.