മുംബൈ: ഓഹരി വിപണി നഷ്ടത്തില്‍ ക്ലോസ് ചെയ്തു. ഓഹരി 106.11 പോയന്റ് താഴ്ന്ന് 41,459.79ലും നിഫ്റ്റി 26.50 പോയന്റ് നഷ്ടത്തിലുമാണ് വ്യാപാരം അവസാനിപ്പിച്ചത്.
ബിഎസ്ഇയിലെ 1044 കമ്പനികളുടെ ഓഹരികള്‍ നേട്ടത്തിലും 1400 ഓഹരികള്‍ നഷ്ടത്തിലുമായിരുന്നു. 159 ഓഹരികള്‍ മാറ്റമില്ലാതെയാണ് നിന്നത്.
ഇന്റസിന്‍ഡ് ബാങ്ക്, ഐസിഐസിഐ ബാങ്ക്, എന്‍ടിപിസി, ടാറ്റ സ്റ്റീല്‍, കൊട്ടക് മഹീന്ദ്ര ബാങ്ക് തുടങ്ങിയവയാണ് പ്രധാനമായും നഷ്ടത്തിലായ ഓഹരികള്‍. ചില ഓഹരികളിലുണ്ടായ ലാഭമെടുപ്പും വിപണിയെ ബാധിച്ചു. ലോഹം, വാഹനം, അടിസ്ഥാന സൗകര്യവികസനം, ഊര്‍ജം എന്നീ വിഭാഗങ്ങളിലെ ഓഹരികളും നഷ്ടത്തിലായിരുന്നു.
യെസ് ബാങ്ക്, ഡോ.റെഡ്ഡീസ് ലാബ്, സീ എന്റര്‍ടെയന്‍മെന്റ്, ടൈറ്റാന്‍ കമ്പനി, എസ്ബിഐ തുടങ്ങിയ ഓഹരികളാണ് നേട്ടത്തില്‍ ക്ലോസ് ചെയ്തത്. ഐടി, ഫാര്‍മ ഓഹരികളില്‍ വാങ്ങല്‍ താല്‍പര്യം പ്രകടമായിരുന്നു. എഫ്എംസിജി, പൊതുമേഖല ബാങ്ക് ഓഹരികളും നേട്ടമുണ്ടാക്കി.