1755 പോയന്റ് നഷ്ടത്തില്‍ ഓഹരി സൂചികകള്‍ തകര്‍ന്നു; നിഫ്റ്റി 8000 പോയന്റിനുതാഴെ

മുംബൈ: ഓഹരി സൂചികകള്‍ ഇന്ന് കൂപ്പുകുത്തി. ഓഹരി 1755 പോയന്റ്(6.08%)നഷ്ടത്തില്‍ 27113.99ലും നിഫ്റ്റി 521 പോയന്റ്(6.15%) താഴ്ന്ന് 7947ലുമാണ് വ്യാപാരം ആരംഭിച്ചത്. 2017 ഡിസംബര്‍ 27നുശേഷം ഇതാദ്യമായാണ് നിഫ്റ്റി 8000 പോയന്റിനുതാഴെയെത്തിയിരിക്കുന്നത്.

എല്ലാ സെക്ടറല്‍ സൂചികകളും നഷ്ടത്തിലാണുള്ളത്. ബിഎസ്ഇയിലെ 117 കമ്പനികളുടെ ഓഹരികള്‍ നേട്ടത്തിലും 714 ഓഹരികള്‍ നഷ്ടത്തിലുമാണ്. 29 ഓഹരികള്‍ക്ക് മാറ്റമില്ലാതെയാണ് തുടരുന്നത്.

പ്രധാനമായും നഷ്ടത്തിലുള്ളവ ഭാരതി ഇന്‍ഫ്രടെല്‍, ബജാജ് ഫിനാന്‍സ്, എച്ച്സിഎല്‍ ടെക്, ഒഎന്‍ജിസി, ബിപിസിഎല്‍, കൊട്ടക് മഹീന്ദ്ര, കോള്‍ ഇന്ത്യ, മാരുതി സുസുകി, യെസ് ബാങ്ക് തുടങ്ങിയ ഓഹരികളാണ്. ബിഎസ്ഇ മിഡ്ക്യാപ്, സ്മോള്‍ ക്യാപ് സൂചികകള്‍ അഞ്ചുശതമാനത്തോളം നഷ്ടത്തിലുമാണ്.

Top