മുംബൈ: ഓഹരി വിപണിയെ പിടിച്ചുകുലുക്കി കൊറോണ വൈറസ്. കുത്തനെയുള്ള ഇടിവില്‍നിന്ന് ഓഹരി വിപണി മികച്ച നേട്ടത്തിലേയ്ക്കുയര്‍ന്നു.താഴ്ന്ന നിലവാരത്തില്‍നിന്ന് 5000ത്തോളം പോയന്റാണ് ഓഹരി ഉയര്‍ന്നത്. നിഫ്റ്റിയാകട്ടെ 8555ല്‍നിന്ന് 1600 പോയന്റും കുതിച്ചു.
കഴിഞ്ഞ ദിവസത്തെ കനത്ത നഷ്ടത്തിനുശേഷം ഓഹരി വിപണി ഇന്ന് രാവിലെ വ്യാപാരം ആരംഭിച്ചത് കുത്തനെയുള്ള ഇടിവോടെയാണ്. 30,000 താഴ്ന്നാണ് ഓഹരി കൂപ്പുകുത്തിയത്. ഓഹരി 3090 പോയന്റ് നഷ്ടത്തില്‍ 29687ലും നിഫ്റ്റി 966 പോയന്റ് താഴ്ന്ന് 8624ലിലുമാണ് ഇന്ന് വ്യാപാരം ആരംഭിച്ചത്. കനത്ത ഇടിവനെതുടര്‍ന്ന് 10.20 വരെ വ്യാപാരം നിര്‍ത്തിവച്ചു. പിന്നീട് വ്യാപാരം പുനരാരംഭിക്കുകയായിരുന്നു.
രണ്ടുമണിയോടെ 1400 പോയന്റ് നേട്ടത്തില്‍ 34177ലും നിഫ്റ്റി 403 പോയന്റ് ഉയര്‍ന്ന് 1000 നിലവാരത്തിലും നിഫ്റ്റിയെത്തി. ബിഎസ്ഇയിലെ 1142 കമ്പനികളുടെ ഓഹരികള്‍ നേട്ടത്തിലും 1126 ഓഹരികള്‍ നഷ്ടത്തിലുമാണ്. 11.45ല്‍ ഓഹരി 313 പോയന്റ് നഷ്ടത്തിലായി. നിഫ്റ്റിയാകട്ടെ 97 പോയന്റും താഴ്ന്നു. കനത്ത ചാഞ്ചാട്ടത്തിലാണ് വിപണി. ബിഎസ്ഇയിലെ 532 കമ്പനികളുടെ ഓഹരികള്‍ നേട്ടത്തിലും 1432 ഓഹരികള്‍ നഷ്ടത്തിലുമാണ്.