കൊറോണക്കാലത്തെ കനത്ത വില്പന സമ്മര്‍ദത്തിനിടയില്‍ എസ്ബിഐ കാര്‍ഡിന്റെ ഓഹരിക്ക് നേട്ടമുണ്ടാക്കാന്‍ ആയില്ല. വില്പന സമ്മര്‍ദത്തിനിടയിലെ ലിസ്റ്റിങ് എസ്ബിഐ കാര്‍ഡ്സ് ആന്‍ഡ് പേയ്മെന്റ് സര്‍വീസസിന് തിരിച്ചടിയാണുണ്ടായത്.
ഇഷ്യുവിലായ 755 രൂപയില്‍നിന്ന് പത്തുമണിയോടെ 12 ശതമാനം താഴ്ന്ന് 658 നിലവാരത്തില്‍ ഓഹരി വിലയെത്തി. 11.40 ആയപ്പോഴേയ്ക്കും 737 നിലവാരത്തിലേയ്ക്ക് വില ഉയര്‍ന്നു. മാര്‍ച്ച് രണ്ടിനാണ് എസ്ബിഐ കാര്‍ഡ്സിന്റെ ഐപിഒ ആരംഭിച്ചത്. വിവിധവിഭാഗങ്ങളിലായി ഒരുപാട് ആള്‍ക്കാരാണ് അപേക്ഷിച്ചത്.
കൊറോണ ഭീതിയില്‍ വിപണി കൂപ്പുകുത്തുന്ന സമയത്ത് ലിസ്റ്റ് ചെയ്യുന്നത് കമ്പനിക്ക് അനുകൂലമാകില്ലെന്ന് വ്യക്തമായിരുന്നു. മികച്ച നേട്ടം പ്രതീക്ഷിച്ചാണ് പലരും ഐപിഒയ്ക്ക് അപേക്ഷിച്ചത്.