മുംബൈ: ഓഹരി വിപണി 152.88 പോയന്റ് താഴ്ന്ന് 41,170.12ലും നിഫ്റ്റി 45 പോയന്റ് നഷ്ടത്തില്‍ 12,080.90ലും വ്യാപാരം അവസാനിപ്പിച്ചു. ബിഎസ്ഇയിലെ 1219 കമ്പനികളുടെ ഓഹരികള്‍ നേട്ടത്തിലും 1257 ഓഹരികള്‍ നഷ്ടത്തിലുമായിരുന്നു. 166 ഓഹരികള്‍ മാറ്റമില്ലാതെയാണ് നില്‍ക്കുന്നത്.
പ്രധാനമായും നഷ്ടമുണ്ടാക്കിയത് സിപ്ല, ഏഷ്യന്‍ പെയിന്റ്സ്, ഹിന്ദുസ്ഥാന്‍ യുണിലിവര്‍, ടിസിഎസ്, ടെക് മഹീന്ദ്ര തുടങ്ങിയ ഓഹരികളാണ്. ഇന്‍ഡസിന്റ് ബാങ്ക്, സീ എന്റര്‍ടെയന്‍മെന്റ്, ടാറ്റ സ്റ്റീല്‍, എസ്ബിഐ, പവര്‍ഗ്രിഡ് കോര്‍പ് തുടങ്ങിയ ഓഹരികളും നഷ്ടത്തിലായിരുന്നു.
ഊര്‍ജം, എഫ്എംസിജി, അടിസ്ഥാന സൗകര്യവികസനം, ഫാര്‍മ, ഐടി എന്നീ വിഭാഗങ്ങളിലെ ഓഹരികളിലാണ് വില്‍പന സമ്മര്‍ദം പ്രകടമായത്. നേട്ടമുണ്ടാക്കിയത് ലോഹം, പൊതുമേഖല ബാങ്ക് ഓഹരികളാണ്.